പുതുച്ചേരി വാഹന രജിസ്​ട്രേഷൻ: സംസ്ഥാനത്ത്​ ഏപ്രിൽ 30വരെ നികുതിയടക്കാം

കോട്ടയം: ആഡംബര വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് സംസ്ഥാനത്തിന് ലക്ഷങ്ങളുടെ നികുതി നഷ്ടം വരുത്തിയവർക്ക് ഏപ്രിൽ 30നകം കേരളത്തിൽ നികുതിയടച്ച് തുടർനടപടിയിൽനിന്ന് ഒഴിവാകാമെന്ന് ട്രാൻസ്പോർട്ട് കമീഷണർ കെ. പദ്മകുമാർ. ഇതുസംബന്ധിച്ച നടപടികൾ സംസ്ഥാനത്തെ ആർ.ടി.ഒ ഒാഫിസുകളിൽ ആരംഭിച്ചെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. കോടികൾ വിലമതിക്കുന്ന ആഡംബരവാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത് ലക്ഷങ്ങളുെട നികുതിവെട്ടിപ്പ് നടത്തിയ വി.െഎ.പികളടക്കം ആയിരത്തോളം ഉടമകളുടെ പട്ടിക മോേട്ടാർ വാഹനവകുപ്പ് തയാറാക്കിയിട്ടുണ്ട്. മൂന്നും നാലും ലക്ഷംരൂപവരെ നികുതിയടക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ട ഒരാൾപോലും ഇതേവരെ ഇവിടെ നികുതിയടച്ചിട്ടില്ല. നികുതി വെട്ടിപ്പ് ലക്ഷ്യമിട്ട് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തിട്ടുള്ളത് ബിനാമി പേരുകളിലാണ്. സ്വന്തംപേരിൽ വാഹനം രജിസ്റ്റർ ചെയ്തവരും പട്ടികയിലുണ്ട്. ചിലർക്കെതിരെ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. മറ്റ് ചിലർക്കെതിരെ അന്വേഷണം തുടരുകയാണ്. മോേട്ടാർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതുച്ചേരിയിൽ എത്തി നടത്തിയ പരിശോധനയിലാണ് ഉന്നതരടക്കം നടത്തിയ ലക്ഷങ്ങളുടെ വാഹന നികുതി വെട്ടിപ്പ് കണ്ടെത്തിയത്. ചലച്ചിത്ര താരങ്ങളടക്കം പ്രമുഖർക്കെതിരെ അന്വേഷണം ആരംഭിച്ചതോെട ബിനാമി പേരുകാരും കീഴടങ്ങി. ഇൗസാഹചര്യത്തിലാണ് ഏപ്രിൽ 30നകം ഇവിടെ നികുതിയടക്കുന്നവർക്കെല്ലാം നിയമനടപടിയിൽനിന്ന് ഒഴിവാകാൻ സർക്കാർ അനുമതി നൽകിയത്. പലരും വ്യാജവിലാസം ഹാജരാക്കിയാണ് പുതുച്ചേരിയിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനായി പുതുച്ചേരിയിൽ വാഹനമാഫിയയും പ്രവർത്തിച്ചിരുന്നു. ഇതിൽ മലയാളികളും ഉൾപ്പെടും. ഇത്തരക്കാരുടെ വിവരങ്ങളും മോേട്ടാർ വാഹന വകുപ്പ് ശേഖരിച്ചിരുന്നു. നികുതി വെട്ടിപ്പ് നടത്തിയവരിൽനിന്ന് പൊലീസിനും മോേട്ടാർ വാഹന വകുപ്പിനും ലഭിച്ച വിവരങ്ങളും ഇത്തരക്കാരെ കുടുക്കാൻ സഹായകമായി. ഒരേനമ്പറിൽ രണ്ട് ആഡംബരവാഹനങ്ങൾവരെ ഉപയോഗിക്കുന്നവരും നിയമനടപടി നേരിടുന്നുണ്ട്. എന്നാൽ, നികുതിയടച്ചാലും ഇവർക്കെതിരെ നിയമനടപടി തുടരും. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.