മോഹന്‍ ഭാഗവതി​െൻറ പ്രസ്താവന രാഷ്​ട്രത്തോടുള്ള വെല്ലുവിളി ^ഡാനിഷ് അലി

മോഹന്‍ ഭാഗവതി​െൻറ പ്രസ്താവന രാഷ്ട്രത്തോടുള്ള വെല്ലുവിളി -ഡാനിഷ് അലി ആലപ്പുഴ: ഇന്ത്യന്‍ സൈന്യെത്തക്കാള്‍ മെച്ചം ആർ.എസ്.എസ് ആണെന്ന മോഹന്‍ ഭാഗവതി​െൻറ പ്രസ്താവന രാഷ്ട്രത്തോടുള്ള വെല്ലുവിളിയാണെന്ന് ജനതാദള്‍ (എസ്) അഖിലേന്ത്യ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷ് അലി. അഖണ്ഡതയും ദേശീയതയും തകര്‍ക്കുന്ന നടപടികളാണ് ആർ.എസ്.എസ് പിന്തുടരുന്നത്. കോണ്‍ഗ്രസി​െൻറ ഉദാരവത്കരണ നയങ്ങള്‍ ബി.ജെ.പി പിന്തുടരുകയാണ്. ഇതിനെതിരെ സോഷ്യലിസ്റ്റ് ഐക്യം രൂപപ്പെടണം. യുവജനതാദള്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനതാദള്‍ സംസ്ഥാന പ്രസിഡൻറ് ഷരീഫ് പാേലാളി അധ്യക്ഷത വഹിച്ചു. ജനതാദള്‍ -എസ് സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, പാര്‍ലമ​െൻററി പാര്‍ട്ടി ലീഡര്‍ സി.കെ. നാണു, ജനതാദള്‍ (എസ്) സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ്, സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് തെറ്റയില്‍ എന്നിവര്‍ സംസാരിച്ചു. യുവജനതാദള്‍ -എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അനീഷ് പ്രമേയം അവതരിപ്പിച്ചു. ജനതാദള്‍ -എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജിലി ജോസഫ്, ട്രഷറര്‍ ആര്‍. മുഹമ്മദ്ഷാ, സംസ്ഥാന സെക്രട്ടറി ഉമ്മര്‍ പടലടുക്ക, ജിജോ മുള്ളന്‍കൊല്ലി, അരുൺ രാജന്‍, റിനോയ് വര്‍ഗീസ്, അരുൺ ചാണ്ടി, പ്രവീണ്‍ പന്തളം, മഹേഷ്, കെ.എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.