ഷുഹൈ​ബ് വ​ധ​ം: ഒ​രാ​ള്‍​കൂ​ടി അ​റ​സ്​റ്റി​ല്‍

മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കൊലയാളിസംഘത്തിലുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി ജിതിനാണ് (23) അറസ്റ്റിലായത്. മുടക്കോഴിമലയിൽ വെച്ചാണ് ജിതിനെ പിടികൂടിയത്. ഇതോടെ കേസില്‍ ആറുപേർ അറസ്റ്റിലായി. അന്‍വര്‍ സാദത്ത് (24), കെ. അഖില്‍ (24), ടി.കെ. അസ്കര്‍ (25) എന്നിവരെ കഴിഞ്ഞദിവസം കര്‍ണാടകയിലെ വീരാജ്പേട്ടയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകരായ തില്ലങ്കേരിയിലെ ആകാശ്, റിജിന്‍ രാജ് എന്നിവരെ നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.