കാനത്തിന്​ മറുപടിയുമായി കേരള കോൺഗ്രസ്​

കോട്ടയം: സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് എം. പാർട്ടി ജനറൽ സെക്രട്ടറി എൻ. ജയരാജ് എം.എൽ.എ പാർട്ടി മുഖമാസികയായ 'പ്രതിഛായ'യില്‍ എഴുതിയ ലേഖനത്തിലാണ് കാനത്തെ കടന്നാക്രമിക്കുന്നത്. കാനം തുത്തുകുണുക്കി പക്ഷിയെപോലെ ഗർവ് നടിക്കരുതെന്നും കാനനവാസം വെടിയണമെന്നും ലേഖനത്തിൽ പറയുന്നു. നാട്ടിൻപുറത്തിറങ്ങി ജനങ്ങളുമായി ബന്ധപ്പെട്ടാൽ കാനത്തിന് കേരള കോൺഗ്രസി​െൻറ ശക്തി മനസ്സിലാക്കാനാകും. ഒറ്റക്കുനിന്ന് ശക്തിതെളിയിക്കാൻ ഒരിക്കൽപോലും കഴിയാത്ത സി.പി.െഎ കേരള കോൺഗ്രസിനെതിരെ നടത്തിയ ആംബുലൻസ് പ്രയോഗം യഥാർഥ്യത്തിന് നിരക്കുന്നതാണോയെന്ന് ആത്മപരിശോധന നടത്തണം. 1965ൽ എല്ലാവരും ഒറ്റക്ക് മത്സരിച്ചപ്പോൾ കേരള കോൺഗ്രസിന് 25 സീറ്റ് ലഭിച്ചപ്പോൾ സി.പി.െഎ മൂന്ന് സീറ്റിലാണ് ജയിച്ചത്. ഇത് കേരളജനത മറന്നിട്ടില്ല. അക്കങ്ങളുെട വലുപ്പത്തിൽ കേരള കോൺഗ്രസി​െൻറ ആറിനേക്കാൾ വലുത് സി.പി.െഎയുടെ 19 തന്നെയാണ്. സീറ്റ് എണ്ണത്തിൽ പിന്നിലാണെങ്കിലും കേരള കോൺഗ്രസി​െൻറ ജനപിന്തുണയും പ്രഹരശേഷിയും വിസ്മരിച്ചുകൂടാ. 'വളരെ വലിയ' ഇൗ സീറ്റ് കണക്ക് സി.പി.െഎയുടെ സ്വന്തമെന്ന് ധരിക്കേണ്ട ഇത്രയും സീറ്റ് ലഭിച്ചത് സി.പി.എമ്മി​െൻറ ഒൗദാര്യത്തിലാണെന്നതും മറക്കരുത്. സി.പി.െഎയിലെ പഴയകാല നേതാക്കളുടെ പാരമ്പര്യം കാനം കളഞ്ഞ് കുളിക്കരുത്. മാന്യരായ േനതാക്കളായിരുന്ന ആ പാർട്ടിയിൽ ഉണ്ടായിരുന്നത്. വസ്തുതകളെ ദീർഘവീക്ഷണത്തോടും യാഥാർഥ്യബോധത്തോടും കൂടി കാണാനുള്ള സി. അച്യുതമേനോ​െൻറ കഴിവ് ആ പാർട്ടിയുടെ ഇന്നത്തെ നേതാക്കൾക്ക് ഇല്ലാതെ വരുന്നത് കഷ്ടമാണ്. കാനത്തെപ്പോലുള്ളവർ അച്യുതമേനോനെയും എം.എൻ. ഗോവിന്ദൻ നായരെയും ടി.വി. തോമസിനെയും പി.കെ.വിെയയും പോലുള്ള നേതാക്കളുടെ പാരമ്പര്യം കളഞ്ഞുകുളിക്കാൻ പാടില്ല. സി.പി.െഎ നേതാവായിരുന്ന അച്യുതമേനോൻ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു കെ.എം. മാണി. കാനം ചരിത്രം പഠിക്കണം. കേരള കോൺഗ്രസ് എൽ.ഡി.എഫിലേക്ക് വന്നാൽ സി.പി.െഎ പുറത്തുപോകുമെന്ന കാനത്തി​െൻറ പ്രസ്താവന വിചിത്രമാണ്. കേരള കോൺഗ്രസ് ഇതുവരെ ആർക്കും മുന്നണി പ്രവേശത്തിന് അപേക്ഷ നൽകിയിട്ടില്ല. കേരള കോൺഗ്രസ് വന്നാൽ സി.പി.െഎ മുന്നണിവിടും എന്ന് പറയുന്നതിന് പിന്നിൽ ഭയപ്പാടും അപകർഷബോധവും മാത്രമാണുള്ളതെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.