വയോധികയെ നായ്​ക്കൾ കടിച്ചു കീറി

അന്തിക്കാട്: മുറ്റിച്ചൂരിൽ നായ്ക്കൾ 80കാരിയുടെ കൈകൾ കടിച്ചുകീറി. മുറ്റിച്ചൂർ കൂട്ടാല കുഞ്ഞിപ്പെണ്ണിനെയാണ് നായ്ക്കൾ ആക്രമിച്ചത്. പരിക്കേറ്റ ഇവരെ അന്തിക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 4.45 ന് മുറ്റിച്ചൂർ പാലത്തിനടുത്തുള്ള വീട്ടിലേക്ക് വരുേമ്പാഴാണ് കുഞ്ഞിപ്പെണ്ണിനെ നായ്ക്കൾ ആക്രമിച്ചത്. വീടിനു സമീപത്ത് കാറിനടിയിൽ കിടന്നിരുന്ന മൂന്ന് നായ്ക്കളുടെ ആക്രമണത്തിൽ ഇവർ നിലത്തു വീണു. കൈ വിരലിലാണ് കടിയേറ്റത്. കാലിലെ തുടയിൽ കടിച്ചെങ്കിലും വസ്ത്രത്തിലാണ് കടിയേറ്റത്. മൂന്നു നായ്ക്കളും ആക്രമിച്ചതോടെ രക്തം വാർന്ന് നിലവിളിച്ച വയോധികയുടെ കരച്ചിൽ കേട്ട് റോഡിലൂടെ പോയ ചെത്ത് തൊഴിലാളിയും മറ്റൊരാളും ഓടി വന്ന് നായ്ക്കളെ ഓടിച്ചാണ് വൃദ്ധയെ രക്ഷപ്പെടുത്തിയത്. തുടർന്ന് മകൻ എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു. പാലത്തിന് സമീപത്തെ വീട്ടിൽ തമ്പടിച്ച മൂന്ന് നായ്ക്കളാണ് ആക്രമണകാരികളായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.