സഹകരണ ബാങ്കുകളിൽ ഇനിമുതൽ 'സ്വർണസമിതി'

മുക്കുപണ്ടം കണ്ടെത്തിയാൽ സമിതി പ്രതി കാസർകോട്: സ്വർണപ്പണയത്തിന് വായ്പ നൽകുന്ന സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഇനിമുതൽ 'സ്വർണസമിതി' വേണം. ഇൗടുവെക്കുന്ന പണ്ടം മുക്കല്ല എന്ന് ഉറപ്പുവരുത്തുന്നതിനാണിത്. സമിതിയിലെ പ്രതിനിധിയായ അപ്രൈസർ ബന്ധപ്പെട്ട സംഘത്തിനും ബാങ്കിനും പുറത്തുള്ള ജീവനക്കാരനായിരിക്കണം. ഫെബ്രുവരി 16ന് സഹകരണ രജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിലാണ് സ്വർണ പരിശോധനസമിതി രൂപവത്കരിക്കണം എന്ന നിർദേശമുള്ളത്. സ്വർണപ്പണ്ടങ്ങളിലെ തൂക്കത്തിലെ കൃത്യതയും പരിശുദ്ധിയും ഉറപ്പുവരുത്തുന്നതിനുള്ള സമിതിയിൽ സംഘം സെക്രട്ടറി, ജീവനക്കാരുടെ പ്രതിനിധി, ഒരു ഭരണസമിതിയംഗം, മറ്റൊരു സംഘത്തിലെ അപ്രൈസർ എന്നിവരാണ് അംഗങ്ങൾ. സംഘത്തിൽ ഇൗടായിെവച്ചിരിക്കുന്ന മുഴുവൻ സ്വർണത്തി​െൻറയും അളവും തൂക്കവും പരിശുദ്ധിയും ഉറപ്പുവരുത്തുന്ന ആധികാരികകേന്ദ്രം ഇൗ സമിതിയായിരിക്കും. സ്വർണം തനി സ്വർണമാണെന്ന് മൂന്നു മാസത്തിലൊരിക്കൽ സമിതി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. സാക്ഷ്യപത്രത്തി​െൻറ ഒാരോ പകർപ്പ് ജില്ല ജോയൻറ് രജിസ്ട്രാർ ഒാഫിസ്, സംഘം ബ്രാഞ്ച്, സംഘം ആസ്ഥാനം എന്നിവിടങ്ങളിൽ സൂക്ഷിക്കണം. ആദ്യ സാക്ഷ്യപത്രം മാർച്ച് 15ന് സമർപ്പിക്കണം. സ്വർണസമിതി പരിശോധിച്ച് ഉറപ്പുവരുത്തിയ പണ്ടത്തിൽ പിന്നീട് ക്രമക്കേടുണ്ടായാൽ പ്രതിസ്ഥാനത്ത് വരുന്നത് സമിതിയംഗങ്ങൾ ആയിരിക്കുമെന്ന് സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു െഎ.എ.എസ് പറഞ്ഞു. നിലവിലെ സ്ഥിതിയനുസരിച്ച് മുക്കുപണ്ടം പണയക്കേസിൽ ബാങ്ക് അപ്രൈസറാണ് പ്രതിയാകുന്നത്. ഭരണസമിതിയും സെക്രട്ടറിയും എന്നും കേസിനു പുറത്തായിരിക്കും. പലപ്പോഴും സെക്രട്ടറിയും ബാങ്ക് പ്രസിഡൻറും ഒത്തുകളിച്ചായിരിക്കും മുക്കുപണ്ടം പണയത്തിൽ വെക്കുക. ഇനിമുതൽ സെക്രട്ടറിയും ഭരണസമിതിയംഗവും മുക്കുപണ്ടം കേസിൽ സ്വാഭാവികമായും പ്രതിയാകും. ...രവീന്ദ്രൻ രാവണേശ്വരം...
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.