വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ അറസ്​റ്റ്​ ചെയ്തു

കോട്ടയം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞുെവച്ച് പൊലീസിൽ എൽപിച്ചു. ഇത്തിത്താനം മാടത്തേരിൽ പ്രവീണിനെയാണ് (21) കോട്ടയം ഈസ്റ്റ് സി.ഐ സാജു വർഗീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പകൽ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. നേരത്തേ ബസിൽ ജോലി ചെയ്യുന്നതിനിടെയാണ് പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലാകുന്നത്. പ്രതി വീട്ടിനുള്ളിൽ കയറുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഏറെനേരം കഴിഞ്ഞും പുറത്തിറങ്ങാഞ്ഞതിനെ തുടർന്ന് നാട്ടുകാർ വീട് വളഞ്ഞ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനക്ക് വിധേയയാക്കിയ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. നേരത്തേ സ്വകാര്യ ബസിൽ കണ്ടക്ടറായിരുന്ന പ്രതി ഇപ്പോൾ ബംഗളൂരുവിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലിനോക്കുകയാണ്. പെൺകുട്ടികള ശല്യംചെയ്തതിന് മുമ്പ് ഇയാളെ താക്കീതുചെയ്തിരുന്നതാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.