എസ്​.എസ്​.എൽ.സി പരീക്ഷയെഴുതാൻ ജില്ലയിൽ 12499 വിദ്യാർഥികൾ

തൊടുപുഴ: ഈ വർഷത്തെ എസ്.എസ്.എൽ.സിക്ക് ജില്ലയിലെ 152 കേന്ദ്രങ്ങളിലായി 12499 വിദ്യാർഥികൾ പരീക്ഷയെഴുതും. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 33 സർക്കാർ സ്കൂളുകളിലും 34 എയ്ഡഡ് സ്കൂളുകളിലും മൂന്ന് അൺ എയ്ഡഡ് സ്കൂളുകളിലുമായി ആകെ 70 പരീക്ഷകേന്ദ്രങ്ങളിലും കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ 41 സർക്കാർ സ്കൂളുകളും 36 എയ്ഡഡ് സ്കൂളുകളും അഞ്ച് അൺ എയ്ഡഡ് സ്കൂളുകളിലുമായി 82 പരീക്ഷകേന്ദ്രങ്ങളിലുമായാണ് 12499 പേർ പരീക്ഷയെഴുതുന്നത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 33 സർക്കാർ സ്കൂളുകളിലായി 1299 വിദ്യാർഥികളും 34 എയ്ഡഡ് സ്കൂളുകളിൽ 3964 വിദ്യാർഥികളും മൂന്ന് അൺ എയ്ഡഡ് സ്കൂളുകളിലായി 226 വിദ്യാർഥികളും ഉൾപ്പെടെ 5489 പേരാണ് പരീക്ഷയെഴുതുന്നത്. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ 41 സർക്കാർ സ്കൂളുകളിൽ 2495ഉം 36 എയ്ഡഡ് സ്കൂളുകളിൽ 3906ഉം അഞ്ച് അൺ എയ്ഡഡ് സ്കൂളുകളിലായി 609 ഉം വിദ്യാർഥികളുൾപ്പെടെ 7010 പേരാണ് പരീക്ഷയെഴുതുന്നത്. രണ്ടു വിദ്യാഭ്യാസ ജില്ലകളിലായി സർക്കാർ സ്കൂളിൽ 3794 വിദ്യാർഥികളും എയ്ഡഡ് സ്കൂളിൽ 7870 വിദ്യാർഥികളും അൺ എയ്ഡഡ് സ്കൂളിൽ 835 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. ആകെ 12499 വിദ്യാർഥികളിൽ 6516 പേർ ആൺകുട്ടികളും 5983 പേർ പെൺകുട്ടികളുമാണ്. ഇവരിൽ പട്ടികജാതി വിഭാഗത്തിൽനിന്ന് 825 ആൺകുട്ടികളും 794 പെൺകുട്ടികളും ഉൾപ്പെടും. പട്ടികവർഗ വിഭാഗത്തിൽനിന്ന് 371 ആൺകുട്ടികളും 313 പെൺകുട്ടികളും പരീക്ഷയെഴുതുന്നുണ്ട്. പരീക്ഷയെഴുതുന്നതിന് സഹായികളെ ആവശ്യമുള്ള വിദ്യാർഥികൾ 564 ആണ്. ഇവരിൽ 201 പേർ സർക്കാർ സ്കൂളുകളിലും 353 പേർ എയ്ഡഡ് സ്കൂളുകളിലും 10 പേർ അൺ എയ്ഡഡ് സ്കൂളുകളിലുമാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് കല്ലാർ ജി.എച്ച്.എസിലും- 415 പേർ. ഏറ്റവും കുറവ് വിദ്യാർഥികൾ പീക്ഷയെഴുതുന്നത് പെരിഞ്ചാംകുട്ടി ജി.എച്ച്.എസിലുമാണ്- അഞ്ച് പേർ. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സർക്കാർ സ്കൂൾ, ജി.എച്ച്.എസ് രാജാക്കാടാണ്-120 പേർ. എയ്ഡഡ് മേഖലയിൽ കരിമണ്ണൂർ എസ്.ജെ.എച്ച്.എസ്.എസിൽനിന്ന് 295 വിദ്യാർഥികൾ പരീക്ഷയെഴുതും. അൺ എയ്ഡഡ് സ്കൂളുകളിൽ 110 പേരെ പരീക്ഷക്കിരുത്തുന്ന തൊടുപുഴ ജയ്റാണി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് മുന്നിൽ. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതുന്ന സർക്കാർ സ്കൂൾ പെരിഞ്ചാംകുട്ടി ജി.എച്ച്.എസാണ്-അഞ്ച് പേർ. എയ്ഡഡ് മേഖലയിൽ മുക്കുളം എസ്.ജി.എച്ച്.എസ്.എസ്- എട്ട് പേർ. അൺഎയ്ഡഡ് മേഖലയിൽ നെടുങ്കണ്ടം എസ്.ഡി.എ.എച്ച്.എസിൽ 20 പേർ പരീക്ഷയെഴുതും. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ കല്ലാർ വട്ടിയാർ ജി.എച്ച്.എസിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് - 15 പേർ. എയ്ഡഡ് മേഖലയിൽ കുണിഞ്ഞി എസ്.എ.എച്ച്.എസിൽ 16 പേരും അൺ എയ്ഡഡ് മേഖലയിൽ അടിമാലി എസ്.വിവി.ഇ.എം.എച്ച്.എസിലെ 11 പേരും പരീക്ഷയെഴുതും. ഇവരെ അടിമാലി ജി.എച്ച്.എസ്.എസ് കേന്ദ്രത്തിലേക്ക് ക്ലബിങ് നടത്തിയിട്ടുണ്ട്. മാർച്ച് ഏഴുമുതൽ 28 വരെയാണ് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷ. ഇടുക്കി അണക്കെട്ടിന് സമീപം കാട്ടുതീ ചെറുതോണി: അണക്കെട്ടിന് സമീപം പുൽമേട്ടിൽ കാട്ടുതീ പടർന്നു. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് ചെറുതോണി അണക്കെട്ടിന് സമീപം തീപിടിത്തമുണ്ടായത്. വിവിരമറിഞ്ഞ് അഗ്നിരക്ഷ സേന അധികൃതർ എത്തിയെങ്കിലും പ്രതികൂല സാഹചര്യം നിമിത്തം തീയണക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഡാമിന് സമീപമെത്തി കൂടുതൽ പ്രദേശത്തേക്ക്പടാരാതെ വെമൊമൊഴിച്ച് പ്രതിരോധിക്കുകയായിരുന്നു. വ്യാഴാഴ്ചയും ഇതിന് സമീപം കാട്ടുതീയുണ്ടായെങ്കിലും കൂടുതൽ പ്രദേശത്ത് വ്യാപിക്കാത്തതിനാൽ നാശനഷ്ടമില്ല. കടുത്ത വേനൽ ആരംഭിച്ചതോടെ ജില്ല ആസ്ഥാനത്തിന് സമീപ പ്രദേശങ്ങളിൽ കാട്ടുതീ മൂലം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പാൽക്കുളം മേട്, കീരിത്തോട്, വാഴത്തോപ്പ്, കുയിലിമല, പൈനാവ്, കഞ്ഞിക്കുഴി പ്രദേശങ്ങളിൽ പലതവണ കാട്ടുതീയുണ്ടായി. കഞ്ഞിക്കുഴിയിലും കീരിത്തോട്ടിലും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവുംഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.