വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ചെറുകിട ജലവൈദ്യുതി പദ്ധതികൾ ആരംഭിക്കുന്നു; 8600 കുടുംബങ്ങൾക്ക് വെളിച്ചം, പ്രാരംഭനടപടി തുടങ്ങി

ചെറുതോണി: വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ചെറുകിട ജലവൈദ്യുതി പദ്ധതി വഴി 8600 കുടുംബങ്ങൾക്ക് വെളിച്ചമേകും. ഇതിന് പ്രാരംഭനടപടി ആരംഭിച്ചു. വൈദ്യുതിയുടെ കാര്യത്തിൽ പഞ്ചായത്തിനെ സ്വയംപര്യപ്തതയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം സമ്പൂർണ എൽ.ഇ.ഡി ഉപയോഗ പഞ്ചായത്തായി മാറ്റാനും പദ്ധതിയുണ്ട്. ഒരു കുടുംബത്തിന് മൂന്ന് എൽ.ഇ.ഡി ബൾബുവീതം കുറഞ്ഞ നിരക്കിൽ നൽകും. പഞ്ചായത്തിലെ രണ്ട് ഗവ. ഹൈസ്കൂളുകളിൽ സോളാർ വൈദ്യുതി സംവിധാനം ഏർപ്പെടുത്തും. കുത്തുങ്കൽ, വാത്തിക്കുടി, മാലികുത്ത് വെള്ളച്ചാട്ടങ്ങളിൽ മിനി ജലവൈദ്യുതി പദ്ധതി സ്ഥാപിച്ച് വൈദ്യുതി വിതരണം പഞ്ചായത്തി​െൻറ മേൽനോട്ടത്തിൽ നടത്തും. വൈദ്യുതിയുടെ കാര്യത്തിൽ പഞ്ചായത്തിനെ സ്വയം പര്യാപ്തതയിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതുവഴി കുറഞ്ഞ നിരക്കിൽ പഞ്ചായത്തിലെ 8600 കുടുംബങ്ങൾക്ക് വൈദ്യുതി നൽകും. ഇതിനായി എനർജി മാനേജ്മ​െൻറ് സ​െൻറർ (തിരുവനന്തപുരം) കേരളത്തിൽ ഏഴ് പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തത്. പദ്ധതിയുടെ ഭാഗമായി 50 വളൻറിയർമാരെ പഞ്ചായത്തിൽനിന്ന് തെരഞ്ഞെടുത്ത് തിരുവനന്തപുരത്ത് രണ്ടുദിവസത്തെ പരിശീലനം നൽകും. തുടർന്ന് ഇവർ പഞ്ചായത്തിലെ വീടുകളിൽ സർേവ നടത്തി വൈദ്യുതി ഉപഭോഗം തിട്ടപ്പെടുത്തും. ഇതിലേക്ക് റോഷി അഗസ്റ്റ്യൻ എം.എൽ.എയുടെ ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപയും എനർജി മാനേജ്മ​െൻറ് സ​െൻറർ (ഇ.എം.സി.) 10 ലക്ഷം രൂപയും പ്രാരംഭഘട്ടത്തിൽ നൽകും. ബാക്കി പഞ്ചായത്ത് കണ്ടെത്തും. നിരോധിത സോഫ്റ്റ് ഡ്രിങ്ക് പൗഡര്‍ വില്‍ക്കുന്നതായി പരാതി മൂന്നാർ: ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകളില്‍ നിരോധിത സോഫ്റ്റ് ഡ്രിങ്ക് പൗഡര്‍ വില്‍ക്കുന്നതായി പരാതി. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പഞ്ചായത്തിനെ സമീപിച്ചു. മൂന്നാര്‍ ഗവ. ഹൈസ്‌കൂളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത പെട്ടിക്കടകളില്‍ വില്‍ക്കുന്ന സോഫ്റ്റ് ഡ്രിങ്ക് പൗഡറുകള്‍ കുട്ടികള്‍ക്ക് നല്‍കരുതെന്ന് പാക്കറ്റില്‍തന്നെ നിർദേശമുണ്ട്. എന്നാൽ, ഒരു രൂപക്ക് ലഭിക്കുന്ന പാക്കറ്റുകള്‍ കച്ചവടക്കാര്‍ വ്യാപകമായി കുട്ടികള്‍ക്ക് നല്‍കുകയാണ്. ഇത്തരത്തില്‍ വിൽപന നടത്തുന്ന പെട്ടിക്കടകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അധികൃതര്‍ പഞ്ചായത്തിനെ സമീപിച്ചത്. എനർജി എഫിഷ്യൻസി േപ്രാഗ്രാം ചെറുതോണി: എനർജി മാനേജ്മ​െൻറ് സ​െൻററും വാത്തിക്കുടി ഗ്രാമപഞ്ചായത്തും സംയുക്തമായി എനർജി എഫിഷ്യൻസി േപ്രാഗ്രാം മുരിക്കാശ്ശേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാജുവി​െൻറ അധ്യക്ഷതയിൽ കൂടിയ പരിപാടി റോഷി അഗസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.എം.സി ഡയറക്ടർ കെ.എം.ഡി ഉണ്ണിത്താൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. ശ്രീജ, മെംബർമാരായ ഫെബിൻ രാജു, വിജയകുമാർ മറ്റക്കര, ഡോളി തോമസ്, ഉന്മേഷ് കെ. ജോസ്, അജീഷ്, സണ്ണി പൈമ്പിള്ളിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.