​ തോക്ക്​ ചൂണ്ടി ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ചു; പിതാവ്​ അറസ്​റ്റിൽ

േകാട്ടയം: മകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ കോട്ടയം സ്വദേശിയെയാണ് ഇൗസ്റ്റ് പൊലീസി​െൻറ സഹായത്തോടെ ഡൽഹിയിൽനിന്ന് എത്തിയ സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ വൈള്ളിയാഴ്ച രാത്രി നെടുമ്പാശ്ശേരിയിൽനിന്ന് വിമാനമാർഗം ഡൽഹിയിലേക്ക് കൊണ്ടുപോയി. പ്രതിയും ഭാര്യയും മകളും വർഷങ്ങളായി ഡൽഹിയിൽ സ്ഥിരതാമസമാണ്. നഴ്‌സായ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് മകളെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തെക്കുറിച്ച് മകൾ അമ്മയോട് പരാതി പറഞ്ഞിരുന്നു. ഇതേപ്പറ്റി ചോദ്യംചെയ്‌തപ്പോൾ അവെരയും ക്രൂരമായി മർദിച്ചു. ഇതിനിടെ, അമ്മയും മകളും ചേർന്ന് പൊലീസിൽ പരാതിനൽകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ, കോട്ടയത്ത് നിർമാണത്തിലിരിക്കുന്ന വീടി​െൻറ കാര്യങ്ങൾ നോക്കാൻ ഇയാൾ എത്തിയതോടെ അമ്മയും മകളും ചേർന്ന് ‌‌ഡൽഹി പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് വിശദാംശങ്ങൾ ഡൽഹി പൊലീസ് ഈസ്റ്റ് സി.ഐ സാജു വ‌ർഗീസിന് നൽകി. തുടർന്ന് സ്‌പെഷൽ ബ്രാഞ്ച് എ.എസ്.ഐ ഗോപകുമാർ, ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘാംഗമായ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഐ. സജികുമാർ എന്നിവർ ചേർന്ന് താമസസ്ഥലം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.