നാടൻ പന്തുകളി മത്സരം ഇന്നുമുതൽ

കോട്ടയം: വിജയപുരം പഞ്ചായത്തി​െൻറ നേതൃത്വത്തിൽ പാറമ്പുഴ മൈതാനത്ത് ശനിയാഴ്ച മുതൽ അഖില കേരള നാടൻ പന്തുകളി മത്സരം നടത്തും. ഉച്ചക്ക് രണ്ടിന് തിരുവഞ്ചൂർ രാധാകൃഷ്ണണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 15 ടീമുകൾ പങ്കെടുക്കും. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപ. കൂടാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്ക് ട്രോഫികളും ഉപഹാരങ്ങളും നൽകും. വാർത്തസമ്മേളനത്തിൽ വിജയപുരം പഞ്ചായത്ത് പ്രസിഡൻറ് സിസി ബോബി, സെക്രട്ടറി ഹരികുമാർ, മെംബർമാരായ തോമസുകുട്ടി, എൻ.സി. ചാക്കോ, വി.പി. സോമൻകുട്ടി, ജോർജ് ഫിലിപ്പ് എന്നിവർ പങ്കെടുത്തു. മാധ്യമപ്രവർത്തകന് മർദനം: ഓട്ടോ ഡ്രൈവർമാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കണമെന്ന് കോട്ടയം: ദമ്പതികളെ ആക്രമിച്ചത് ചോദ്യംചെയ്ത മാധ്യമപ്രവര്‍ത്തകന്‍ ടി.പി. പ്രശാന്തിനെ ൈകയേറ്റം ചെയ്ത സംഭവത്തിലെ കുറ്റക്കാരായ ഒാേട്ടാ ഡ്രൈവർമാരുടെ ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കണമെന്ന്് കോട്ടയം പ്രസ്‌ ക്ലബില്‍ ചേര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ യോഗം ആവശ്യപ്പെട്ടു. മര്‍ദിച്ച പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിയെ അപലപിച്ചു. ഓട്ടോത്തൊഴിലാളികള്‍ക്കിടയിലെ ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പ്രീ പെയ്ഡ് ഓട്ടോ കൗണ്ടര്‍ തുറക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്് കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും ആർ.ടി.ഒക്കും പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല ഘടകം പരാതി നല്‍കി. ഓട്ടോയാത്രക്കാര്‍ നിരന്തരം കൈയേറ്റം ചെയ്യപ്പെടുകയും അപമാനിക്കപ്പെടുന്നതും കണ്ടെത്താന്‍ കെ.എസ്.ആർ.ടി.സി പരിസരത്തും കെട്ടിടത്തിന് മുകളിലും ഉടൻ കാമറകള്‍ സ്ഥാപിക്കണം. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നവർക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും െപാലീസ് എയ്ഡ് പോസ്റ്റ് വേണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസ് ക്ലബ് സെക്രട്ടറി എസ്. സനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, ടി.പി. പ്രശാന്ത്, സരിത കൃഷ്ണന്‍, ടി.കെ ഗോപാലകൃഷ്ണന്‍, ശ്രീജിത് ചന്ദ്രന്‍, സി.എ.എം കരീം, ചെറുകര സണ്ണി ലൂക്കോസ്, വി. ജയകുമാര്‍, എം. ശ്രീജിത്, ബിജി കുര്യന്‍, റോഷന്‍ ഭാനു, ജോമി കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.