അഞ്ച്​ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ കൂടി നിശ്ചയിച്ചു

ഇൗ അധ്യയനവർഷം 4.85 ലക്ഷം, അടുത്തവർഷം 5.60 ലക്ഷം തിരുവനന്തപുരം: അഞ്ച് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് കോഴ്സിനുള്ള ഫീസ് കൂടി ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചു. ഇതോടെ സംസ്ഥാനത്തെ ഒന്നൊഴികെയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മെഡിക്കൽ ഫീസ് നിർണയം ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ കമ്മിറ്റി പൂർത്തിയാക്കി. സഹകരണമേഖലയിലുള്ള പരിയാരം മെഡിക്കൽ കോളജിലെ ഫീസ് നിർണയം മാത്രമാണ് അവശേഷിക്കുന്നത്. തൊടുപുഴ അൽ അസ്ഹർ, കൊല്ലം അസീസിയ, അഞ്ചരക്കണ്ടി കണ്ണൂർ, പെരിന്തൽമണ്ണ എം.ഇ.എസ്, വെഞ്ഞാറമൂട് ഗോകുലം എന്നീ മെഡിക്കൽ കോളജുകളിലെ അന്തിമ ഫീസ് ഘടന നിശ്ചയിച്ചാണ് വെള്ളിയാഴ്ച രാത്രി ഉത്തരവിറങ്ങിയത്. അഞ്ച് കോളജുകളിലും ഇൗ അധ്യയനവർഷത്തെ (2017 -18) ഫീസ് 4.85 ലക്ഷം രൂപയായിരിക്കും. അടുത്ത അധ്യയനവർഷത്തെ (2018 -19) ഫീസ് 5.60 ലക്ഷം രൂപയും. കണ്ണൂർ മെഡിക്കൽ കോളജിലെ 2016 -17 വർഷത്തെ ഫീസും കമ്മിറ്റി നിശ്ചയിച്ചു നൽകിയിട്ടുണ്ട്. കോളജിൽ ആ വർഷത്തെ ഫീസ് മൂന്നുലക്ഷം രൂപയായിരിക്കും. വിദ്യാർഥികളിൽനിന്ന് വൻ തുക ഫീസായി ഇൗടാക്കിയിട്ടുണ്ടെന്നും അധികമായി വാങ്ങിയ തുക തിരികെ നൽകണമെന്നും കമ്മിറ്റി കോളജ് പ്രിൻസിപ്പലിന് നൽകിയ ഉത്തരവിൽ പറയുന്നു. മറ്റ് കോളജുകൾ അധികമായി വാങ്ങിയ ഫീസ് ഉണ്ടെങ്കിൽ തിരികെ നൽകുകയോ വരും വർഷങ്ങളിലെ ഫീസിൽ ക്രമീകരിച്ചുനൽകുകയോ ചെയ്യണം. പരിയാരം മെഡിക്കൽ കോളജി​െൻറ ഫീസ് നിർണയത്തിനായുള്ള രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈകാതെ ഫീസ് നിർണയം പൂർത്തിയാക്കുമെന്നും ജസ്റ്റിസ് രാജേന്ദ്രബാബു അറിയിച്ചു. സ്വാശ്രയ ഡ​െൻറൽ കോളജുകളിലെ ബി.ഡി.എസ് കോഴ്സുകളിലെ ഫീസ് നിർണയത്തിനുള്ള നടപടികളും കമ്മിറ്റി തുടങ്ങിയിട്ടുണ്ട്. ഇതിനായി വരവ്-ചെലവ് കണക്കുകളുടെ രേഖകൾ ഹാജരാക്കാൻ കോളജുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.