ചെട്ടികുളങ്ങര ജനനിബിഡമായി

മാവേലിക്കര: ഒരുവർഷമായി ജനം കാത്തിരുന്ന ദിനത്തി​െൻറ പൂർണതയിൽ അവർ ആഘോഷത്തിലും ആവേശത്തിലും മതിമറന്നു. ഒാണാട്ടുകരയുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കുംഭഭരണി മഹോത്സവം നാടിനെ ജനനിബിഡമാക്കി. ചെട്ടികുളങ്ങര ക്ഷേത്രത്തിന് ചുറ്റും മാത്രമല്ല, കിലോമീറ്ററുകൾ അകലെ വരെ ജനങ്ങളാൽ നിറഞ്ഞിരുന്നു. തട്ടാരമ്പലം മുതൽ അത് തീവ്രമായിരുന്നു. നാട്ടുകാർക്കൊപ്പം താളംപിടിക്കാൻ വിദേശികൾകൂടി ഉണ്ടായപ്പോൾ കുംഭഭരണി മഹോത്സവത്തിന് അതിർത്തികൾ ഇല്ലാതായി. നാല് കിലോമീറ്ററോളം ചുറ്റളവിൽ ഗതാഗതം ഏതാണ്ട് സ്തംഭനാവസ്ഥയിലായിരുന്നു. അടിയന്തരപ്രാധാന്യമുള്ള വാഹനങ്ങൾക്കുപോലും കടന്നുപോകാൻ പ്രയാസമായി. വൈകീട്ട് മൂന്നിന് മുമ്പുതന്നെ കാഴ്ചക്കണ്ടത്തിന് ചുറ്റും ജനം നിറഞ്ഞിരുന്നു. കെട്ടുകാഴ്ചകൾ എത്താൻ മണിക്കൂറുകൾ വേണമായിരുന്നിട്ടും നേരേത്ത കാഴ്ചക്കണ്ടങ്ങൾക്കുചുറ്റും ഇരിപ്പുറപ്പിക്കാനുള്ള തിരക്കായിരുന്നു ജനങ്ങൾക്ക്. പൊലീസ്, അഗ്നിശമനസേന, ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം ചെട്ടികുളങ്ങര ക്ഷേത്രത്തി​െൻറ വിവിധ ഭാഗങ്ങളിൽ ജാഗരൂകരായിരുന്നു. ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്ര​െൻറ മേൽനോട്ടത്തിൽ പൊലീസ് സംഘം സുരക്ഷ ഒരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.