ശതാബ്​ദി നിറവിൽ കറുകച്ചാൽ എൻ.എസ്.എസ് ഗവ. എൽ.പി സ്​കൂൾ

കറുകച്ചാൽ: നായർ സർവിസ് സൊസൈറ്റി സ്ഥാപിച്ച കേരളത്തിലെ ആദ്യവിദ്യാലയമായ കറുകച്ചാൽ എൻ.എസ്.എസ് ഗവ.എൽ.പി സ്കൂൾ ശതാബ്ദിനിറവിൽ. ആഘോഷ പരിപാടി 24,25 തീയതികളിൽ നടക്കും. പൂർവാധ്യാപക-വിദ്യാർഥി സംഗമം, സ്‌നേഹവിരുന്ന്, സെമിനാറുകൾ തുടങ്ങി നിരവധി പരിപാടികളും സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 9.30ന് മുൻ ഹെഡ്മാസ്റ്റർ പി.സി. േജക്കബ് പതാക ഉയർത്തും. 10ന് പൂർവാധ്യാപക-വിദ്യാർഥി സംഗമം പരീക്ഷവകുപ്പ് മുൻ സെക്രട്ടറി വി. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ പി. രാമക്കുറുപ്പ് അധ്യക്ഷതവഹിക്കും. സാഹിത്യകാരൻ മുഞ്ഞനാട് പദ്മകുമാർ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് ഒന്നിന് സ്‌നേഹവിരുന്ന്. 2.30ന് സെമിനാർ എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് പ്രതിഭസംഗമം. 6.30ന് ഗാനമേള. 25ന് ശതാബ്ദി ദിനത്തിൽ ഉച്ചക്ക് 1.30ന് കറുകച്ചാൽ സെൻട്രൽ ജങ്ഷനിൽനിന്ന് ഘോഷയാത്ര. രണ്ടരക്ക് സ്‌കൂൾ ഹാളിൽ ശതാബ്ദി സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. എൻ. ജയരാജ് എം.എൽ.എ അധ്യക്ഷതവഹിക്കും. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ബാലഗോപാലൻ നായർ സുവനീർ പ്രകാശനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി പ്രസിഡൻറ് പി.എം. രാമക്കുറുപ്പ്, ഹെഡ്മിസ്ട്രസ് സി. കെ. ബ്രിജിത്, പി.ടി.എ പ്രസിഡൻറ് കെ.എൻ. ജയപ്രകാശ്, പി. ശിവശങ്കരൻ നായർ, കുര്യാക്കോസ് മാത്യു എന്നിവർ പങ്കെടുത്തു. മദ്യലഹരിയിൽ സ്റ്റേഷൻ മാസ്റ്റർ ഇറങ്ങിയോടി; നടപടിക്ക് ശിപാർശ കറുകച്ചാൽ: കറുകച്ചാൽ സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി ഓഫിസിൽ നടന്ന പരിശോധനക്കിടെ മദ്യലഹരിയിലായിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓടിയ സംഭവത്തിൽ നടപടിക്ക് ശിപാർശ. ബുധനാഴ്ച ജോലിയിൽ ഉണ്ടായിരുന്ന ചങ്ങനാശ്ശേരി ഡിപ്പോയിലെ ജീവനക്കാരൻ ചെങ്ങന്നൂർ സ്വദേശി ജേക്കബ് കെ. ജോർജിനെതിരെയാണ് നടപടി. ഇയാളെ താൽക്കാലികമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയതായും അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷം കർശനനടപടി സ്വീകരിക്കുമെന്നും ചങ്ങനാശ്ശേരി ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്പെക്ടർ എൻ.ആർ. രവീന്ദ്രൻ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. ഓഫിസിനുള്ളിൽ ജേക്കബ് ജോർജ് മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന വിവരം യാത്രക്കാരാണ് അധികൃതരെ അറിയിച്ചത്. സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയപ്പോൾ മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തി. തുടർന്ന് പരിശോധനക്കായി ഊതാൻ ആവശ്യപ്പെട്ടപ്പോൾ ഓഫിസ് പൂട്ടാതെ ഇയാൾ ബാെഗടുത്ത് ഇറങ്ങി ഓടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.