​െസെക്യാട്രിക്​ അസോ. ലോക സമ്മേളനത്തിന്​ ഡോ. വി. സതീഷിന്​ ക്ഷണം

കോട്ടയം: ആസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന െസെക്യാട്രിക് അസോസിയേഷൻ ലോക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ കോട്ടയം മെഡിക്കൽ കോളജ് സൈക്യാട്രിക് വിഭാഗം മേധാവി ഡോ. സതീഷിന് ക്ഷണം. ആത്മഹത്യ പ്രവണത പ്രതിരോധിക്കാനുള്ള മാർഗങ്ങളെ അധികരിച്ച് ഗവേഷണപ്രബന്ധം അവതരിപ്പിക്കാനാണ് അനുമതി. ഫെബ്രുവരി 25മുതൽ 28വരെയാണ് സമ്മേളനം. മുമ്പ് ഇൗജിപ്റ്റ്, ഗ്രീസ്, സ്കോട്ലൻറ്, റോം, ചൈന, കൊറിയ, മലേഷ്യ, സ്പെയിൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നടന്ന സമ്മേളനങ്ങളിലും ഡോ. സതീഷി​െൻറ പഠനങ്ങൾക്ക് അംഗീകാരം ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.