യു.ഡി.എഫ് അടിയന്തര നേതൃയോഗം ഇന്ന്

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ ഭാവി സമര പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ കെ. സുധാകര​െൻറ സമരപ്പന്തലില്‍ വ്യാഴാഴ്ച മൂന്നു മണിക്ക് യു.ഡി.എഫ് നേതൃയോഗം ചേരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. യു.ഡി.എഫി​െൻറ നേതൃത്വത്തിൽ ഈ മാസം 24 ഷുഹൈബ് ദിനമായി ആചരിക്കും. അന്ന് സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും ഷുഹൈബി​െൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.