'കുടുംബ ഡോക്​ടർ' പദ്ധതിയുമായി മെഡിഹോം

കോട്ടയം: ആശുപത്രികളിലെ കാത്തിരിപ്പ് ഒഴിവാക്കാൻ കുടുംബ ഡോക്ടർ വീടുകളിൽ എത്തുന്ന പദ്ധതിയുമായി മെഡിഹോം. രോഗംവന്ന ശേഷം ആശുപത്രിയിൽ പോയി സമയം പാഴാക്കുന്നതിന് പകരം രോഗം മുൻകൂട്ടി കണ്ടെത്താനും ചികിത്സയിലൂടെ രോഗമുക്തി നേടാനും ഉപകരിക്കുന്ന മെഡിഹോം പദ്ധതി സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്ന് കൊല്ലം ആസ്ഥാനമായ മെഡിഹോമി​െൻറ ഡയറക്ടർ ഡോ. മുഹമ്മദ് ഫസൽ അറിയിച്ചു. സമഗ്രവും സംയോജിതവുമായ ആരോഗ്യപരിരക്ഷ വീടുകളിലെത്തിക്കാൻ രണ്ടുവർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ സജീവമാണ്. അംഗങ്ങളാകുന്നവർക്ക് കൃത്യമായ ഇടവേളകളിൽ വീടുകളിലെത്തി രോഗനിർണയവും ചികിത്സയും ഉറപ്പാക്കുകയാണ് ചെയ്യുന്നത്. എല്ലാ സ്പെഷാലിറ്റികളും വാർധക്യ പരിരക്ഷയും ലാബ് പരിശോധനകളും ഫിസിയോ തെറപ്പിയും ഫാർമസി സേവനങ്ങളും ലഭിക്കും. ആയുർവേദ, ഹോമിയോ ചികിത്സകളും ലഭ്യമാണ്. വീടുകളിൽ ഒറ്റക്ക് താമസിക്കുന്ന പ്രായംചെന്നവരെ ആവശ്യമെങ്കിൽ വീട്ടിലെത്തി ലക്ഷ്യസ്ഥാനത്ത് കൊണ്ടുപോവുകയും തിരികെ എത്തിക്കുകയും ചെയ്യുന്ന മൂവ്മ​െൻറ് അസിസ്റ്റൻസ് എന്ന പദ്ധതിയുമുണ്ട്. ഡോ. അൻവർ ഹുസൈൻ, നൗഫൽ സലാം, സി.ഒ.ഒ സെബി പൗലോസ്, ഡോ. മധു, പ്രോജക്ട് െഡവലപ്മ​െൻറ് ടീം മേധാവികളായ സിറിയക്, ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് മെഡിഹോം പ്രവർത്തിക്കുന്നത്. വാകത്താനം തൃക്കോതമംഗലത്താണ് കോട്ടയത്തെ ഒാഫിസ്. ഫോൺ: 7593959595, 7356118883.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.