നഗരസഭ പരിധിയിൽ ഭിക്ഷാടന നിരോധനം

തൊടുപുഴ: നഗരസഭ പരിധിയിലെ ഭിക്ഷാടനം നിരോധിച്ച് കൗൺസിൽ തീരുമാനം. ഇത് അറിയിച്ച് എല്ലാ വാർഡിലും ബോർഡ് വെക്കാനും തീരുമാനിച്ചു. ഇതിന് വാർഡ് കൗൺസിലർമാർ മേൽനോട്ടം വഹിക്കണം. ഭിക്ഷാടന മാഫിയയുടെ പ്രവർത്തനങ്ങളെപ്പറ്റി നഗരത്തിൽ ആശങ്ക പരക്കുന്നതിനെത്തുടർന്നാണ് നടപടി. ബി.ജെ.പി കൗൺസിലർമാണ് ഭിക്ഷാടനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം നൽകിയത്. ഇതര സംസ്ഥാനങ്ങളിൽനിന്ന് വാണിജ്യാടിസ്ഥാനത്തിൽ ഇറക്കുമതി ചെയ്യുന്ന ഭിക്ഷാടകർ നഗരസഭയിലെ സ്വൈരജീവിതത്തിന് വിഘാതമാകുെന്നന്ന് പ്രമേയത്തിൽ പറഞ്ഞു. ഇവരെ നഗരസഭ പരിധിക്ക് അപ്പുറം കൊണ്ടുവിടുകയോ വൃദ്ധസദനത്തിൽ എത്തിക്കുകയോ ചെയ്യണമെന്ന് ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ, ഇതി​െൻറ പ്രായോഗികത പരിശോധിക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഭിക്ഷാടകരെയെല്ലാം നഗരസഭയുടെ അഗതിമന്ദിരത്തിൽ ഉൾക്കൊള്ളാൻ കഴിയില്ല. അതിനാൽ അത്തരം കാര്യങ്ങളിലേക്ക് തൽക്കാലം കടക്കേണ്ടെന്നും അഭിപ്രായമുണ്ടായി. തുടർന്ന് നടന്ന ചർച്ചയിലാണ് ഭിക്ഷാടനം നിരോധിച്ച് എല്ലാ വാർഡിലും ബോർഡുവെക്കാൻ തീരുമാനമായത്. നഗരസൗന്ദ്യരവത്കരണത്തി​െൻറ ഭാഗമായി നഗരത്തിൽ നടന്ന നിർമാണപ്രവർത്തനങ്ങൾ കൗൺസിൽ യോഗത്തിൽ അറിയിക്കാതെയാണ് നടത്തിയതെന്ന പ്രതിപക്ഷത്തി​െൻറ ആരോപണം രൂക്ഷമായ ചർച്ചകൾക്കിടയാക്കി. ഗാന്ധി സ്ക്വയർ, മുനിസിപ്പൽ മൈതാനി, കോതായിക്കുന്ന്, മുനിസിപ്പൽ ൈപ്രവറ്റ് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾക്കെതിരെയാണ് എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ രംഗത്തുവന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതു സംബന്ധിച്ച് ട്രാഫിക് എസ്.ഐ കൗൺസിലിന് നൽകിയ കത്ത് പരിഗണിക്കുന്നതിനിടെയാണ് പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തിയത്. ഗാന്ധി സ്ക്വയർ നവീകരണത്തി​െൻറ ഭാഗമായി ഐലൻറ് പൊളിച്ചത് പല കൗൺസിലർമാരും അറിഞ്ഞില്ലെന്നും ഇത് കൗൺസിലിൽ ചർച്ച ചെയ്യേണ്ടിയിരുന്നെന്നും പ്രതിപക്ഷം വാദിച്ചു. മുനിസിപ്പൽ മൈതാനിയുടെ ചുറ്റുമതിൽ നിർമാണത്തിൽ അപാകതയുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. രാത്രി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. മലങ്കര ഫെസ്റ്റിന് ഇന്ന് സമാപനം മുട്ടം: മലങ്കര ടൂറിസം വികസനം ലക്ഷ്യമാക്കി കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന മലങ്കര ഫെസ്റ്റിന് ചൊവ്വാഴ്ച സമാപനം. സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. ഇടുക്കി എം.പി ജോയിസ് ജോർജ്, കലക്ടർ ജി.ആർ. ഗോകുൽ, വിവിധ രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും. മജീഷ്യൻ മനു മങ്കൊമ്പ് നയിക്കുന്ന മാജിക് ഷോയും സിനിമാറ്റിക് ഡാൻസും സംഘടിപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.