തൊടുപുഴ മേഖലയിൽ വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചു

* ക്ഷേത്രത്തിലേക്ക് പോയ വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം തൊടുപുഴ: ബൈക്കിലെത്തി മാല പറിക്കുന്ന സംഘം തൊടുപുഴയിൽ. കുണിഞ്ഞിയിൽ വീട്ടമ്മയുടെ കഴുത്തിൽനിന്ന് നാലുപവ​െൻറ സ്വർണമാല പൊട്ടിച്ചെടുത്ത് മൂന്നംഗസംഘം ബൈക്കിൽ സ്ഥലംവിട്ടു. മണക്കാട് ക്ഷേത്രത്തിൽ പോവുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും നാടുകാർ ഒാടിക്കൂടിയതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടു. തിങ്കളാഴ്ച മൂന്നരയോടെ പുറപ്പുഴ പഞ്ചായത്തിലെ കുണിഞ്ഞി ചരളംകുന്നേൽ മോളി ജോസഫി​െൻറ (58) നാലുപവ​െൻറ സ്വർണ മാലയാണ് മൂന്നംഗ തസ്കര സംഘം പറിച്ചെടുത്ത് സ്ഥലംവിട്ടത്. കഴുത്തിൽനിന്ന് മാല പൊട്ടിക്കുന്നതിനിടെ താഴെവീണ് മോളിയുടെ വലതു കൈമുട്ടിന് പരിക്കേറ്റു. പരിക്കേറ്റ മോളി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ ചികിത്സതേടി. ബൈക്ക് റോഡിൽ നിർത്തിയശേഷം തൊടുപുഴക്കുള്ള വഴി ചോദിച്ച് മോളിയുടെ അടുക്കലേക്ക് വന്ന രണ്ടംഗ സംഘം പെട്ടെന്ന് കഴുത്തിൽ കിടന്ന മാല പറിെച്ചടുക്കുകയായിരുന്നു. സമീപം കിടന്ന കല്ലിലേക്ക് കൈകുത്തി വീണാണ് പരിക്കേറ്റത്. മോളിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും തസ്കരസംഘം സ്ഥലംവിട്ടിരുന്നു. വിവരമറിഞ്ഞ് കരിങ്കുന്നം പൊലീസ് സ്ഥലത്തെത്തി വീട്ടമ്മയിൽനിന്ന് മൊഴിയെടുത്തു. തൊടുപുഴയിൽ ക്ഷേത്രത്തിലേക്ക് നടന്നുപോവുകയായിരുന്ന മണക്കാട് തയ്യിൽ വിമലയുടെ (63)നാലുപവനോളം വരുന്ന മാലയാണ് മോഷ്ടാവ് പൊട്ടിക്കാൻ ശ്രമിച്ചത്. കവർച്ചശ്രമം ചെറുക്കുന്നതിനിടെ വിമലയുടെ കഴുത്തിനും വലതുകൈമുട്ടിനും പരിക്കേറ്റു. കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് പോകാനായി വിമല ഓട്ടോയിലാണ് സ്ഥലത്തെത്തിയത്. പാലത്തിലേക്ക് നടക്കുന്നതിനിടെ മോഷ്ടാവ് പിന്നിൽനിന്ന് മാലയിൽ പിടിച്ചുവലിച്ചു. പിടിവലിക്കിടെ വിമല നിലത്തേക്ക് വീഴുകയും മാല പൊട്ടുകയും ചെയ്തു. വിമലയുടെ നിലവിളി കേട്ട് ആളുകൾ വരുന്നത് കണ്ടതോടെ മോഷ്ടാവ് മാല എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ വിമലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശബരി െറയില്‍: ശ്രദ്ധക്ഷണിക്കല്‍ മാര്‍ച്ചും മുട്ടിൽ ഇഴയല്‍ സമരവും 28ന് മൂവാറ്റുപുഴയില്‍ തൊടുപുഴ: ശബരിപാതക്ക് സ്ഥലം വിട്ടുനൽകിയവർക്ക് പുനരധിവാസം ഉറപ്പുവരുത്തി നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശബരി റെയിൽേവ സംരക്ഷണസമിതി ആഭിമുഖ്യത്തിൽ 28ന് മുട്ടിൽ ഇഴയൽ സമരവും പ്രതിഷേധമാർച്ചും നടത്തും. വൈകീട്ട് 4.30ന് മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് പി.ഒ ജങ്ഷനില്‍ സമാപിക്കും. തൊടുപുഴയിൽ മലമ്പനി സ്ഥിരീകരിച്ചു തൊടുപുഴ: നഗരത്തിൽ മലമ്പനി ബാധിതർ ഉള്ളതായി സ്ഥിരീകരിച്ചു. ഇതേതുടർന്ന് ആരോഗ്യവകുപ്പ് സമീപവാസികളുടെ രക്തസാമ്പിൾ പരിശോധനക്കായി ശേഖരിച്ചു. പൊതുജനങ്ങൾക്കായി ബോധവത്കരണ സെമിനാറും നടത്തി. തൊടുപുഴ കൈതക്കോട് തിയറ്ററി​െൻറ നിർമാണവുമായി ബന്ധപ്പെട്ട് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. സ​െൻറ് ജോസഫ് ആശുപത്രി കോമ്പൗണ്ടിൽ നടന്ന ബോധവത്കരണ യോഗത്തിൽ കാരുണ്യ െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. റഹീം അധ്യക്ഷതവഹിച്ചു. കൗൺസിലർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. എം.എം. വർക്കി മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ എം.എം. സോമി, ജെ.എച്ച്.െഎ പീറ്റർ കെ. എബ്രഹാം എന്നിവർ ക്ലാെസടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.