വായ്​പാ തട്ടിപ്പ്​; ഗീതാജ്ഞലി ഗ്രൂപ്പ്​ സ്​ഥാപനങ്ങളുടെ ബാലൻസ്​ ഷീറ്റുകൾ സി.ബി.െഎ പരിശോധിക്കുന്നു

വായ്പ തട്ടിപ്പ്: ഗീതാഞ്ജലി ഗ്രൂപ് സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റുകൾ സി.ബി.െഎ പരിശോധിക്കുന്നു ന്യൂഡൽഹി: വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ അമ്മാവൻ മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പി​െൻറ 18 അനുബന്ധ സ്ഥാപനങ്ങളുടെ ബാലൻസ് ഷീറ്റുകൾ സി.ബി.െഎ പരിശോധിക്കുന്നു. വിവിധ ബാങ്കുകളിൽനിന്നായി പിൻവലിച്ച കോടിക്കണക്കിന് രൂപയെക്കുറിച്ച് അറിയാനാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അഴിമതിയുടെ വിവരങ്ങൾ ആയിരത്തിേലറെ രേഖകളിലും ഡിജിറ്റൽ റെക്കോഡുകളിലുമായി വ്യാപിച്ചുകിടക്കുന്നതായും മെഹുൽ ചോസ്കിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തതിനുശേഷം പിടിച്ചെടുത്ത കൂറ്റൻ സെർവറിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചുവരുകയാണെന്നും സി.ബി.െഎ ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.