കുമാരനല്ലൂരിൽ ജനൽക്കമ്പി മുറിച്ചുമാറ്റി പുലർച്ച വീട്ടിൽ കവർച്ചശ്രമം

കോട്ടയം: കുമാരനല്ലൂരിൽ വീടി​െൻറ ജനൽക്കമ്പി മുറിച്ചുമാറ്റി കവർച്ചശ്രമം. കുമാരനല്ലൂർ റെയിൽവേ സ്റ്റേഷന് സമീപം കരോട്ടിയിൽ പ്രമോദി​െൻറ വീട്ടിൽ ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. ഈരാറ്റുപേട്ടയിൽ സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടൻറായ പ്രമോദ് പുലർച്ച എന്തോ മുറിക്കുന്ന ശബ്ദം കേട്ട് എത്തിയപ്പോർ മോഷ്ടാവ് ജനൽക്കമ്പികൾ മുറിക്കുന്നതാണ് കണ്ടത്. പ്രമോദ് ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് റെയിൽവേ ട്രാക്കിലൂടെ രക്ഷപ്പെട്ടു. തുടർന്നു നടത്തിയ പരിശോധനയിൽ വീടി​െൻറ മുൻവശത്തെയും പിൻവശത്തെയും ജനൽക്കമ്പികൾ അറുത്തുമാറ്റിയനിലയിൽ കണ്ടെത്തി. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചശേഷം കേസെടുത്തു. ഒരാഴ്ചക്കിടെ കുമാരനല്ലൂരിൽ നടക്കുന്ന രണ്ടാമത്തെ മോഷണശ്രമമാണിത്. ദിവസങ്ങൾക്കുമുമ്പ് പട്ടാപ്പകലാണ് മോഷണശ്രമം നടന്നത്. റെയിൽവേ സ്റ്റേഷൻ പരിസരത്തായിരുന്നു ഇത്. വീട്ടിനുള്ളിൽ കടക്കാൻ ശ്രമിക്കുന്ന മോഷ്ടാവിനെ കണ്ടതോടെ വീട്ടുകാർ ബഹളം വെക്കുകയായിരുന്നു. ഇതോടെ മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.