കൃഷിത്തോട്ടത്തിൽ മാലിന്യം തള്ളി; പ്രതിഷേധമിരമ്പി

കുറവിലങ്ങാട്: കോഴയിലെ ജില്ല കൃഷിത്തോട്ടത്തിൽ മാലിന്യം സംഭരിച്ച് തള്ളാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ഇരമ്പി. നൂറുകണക്കിനാളുകൾ പങ്കെടുത്ത ബഹുജന മാർച്ചും സിവിൽ സ്റ്റേഷൻ ഉപരോധവും നടന്നു. കൃഷിഭൂമി കാർഷിക ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കില്ലെന്ന തീരുമാനത്തിൽനിന്ന് വ്യതിചലിക്കാൻ അനുവദിക്കില്ലെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. കുറവിലങ്ങാട് കോഴയിലെ ജില്ല കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്കരണ പ്ലാൻറും റബർ പാർക്കും സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സർവകക്ഷി ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ നടത്തിയ കുറവിലങ്ങാട് സിവിൽ സ്റ്റേഷൻ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മാലിന്യം സംഭരിച്ച് സംസ്കരിക്കാനുള്ള അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തണം. ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനമാണ് പ്രായോഗികം. ജനവാസമേഖലയിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉളവാക്കുന്ന മാലിന്യസംഭരണവും റബർ പാർക്കും സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോൻസ് ജോസഫ് എം.എൽ.എ സമരപ്രഖ്യാപനം നടത്തി. മാലിന്യ സംസ്കരണ പ്ലാൻറിന് കൃഷിഭൂമി വിട്ടുനൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് 24ന് തിരുവനന്തപുരത്ത് മന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തുമെന്നും എം.എൽ.എ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻൻറ് ലില്ലി മാത്യു, വൈസ് പ്രസിഡൻറ് തോമസ് ടി. കീപ്പുറം, സമരസമിതി കൺവീനർ ജോജോ ആളോത്ത്, േബ്ലാക്ക് മെംബർമാരായ ആൻസി ജോസ്, ബിജു പഴയപുരക്കൽ, കെ.പി. ജയപ്രകാശ്, നിർമല ദിവാകരൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.സി. കുര്യൻ, ചെറിയാൻ മാത്യു, പി.വി. സുനിൽ, കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം, കെ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ജോസ് പുത്തൻകാല, സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.എം. മോഹനൻ, കെ.പി.സി.സി അംഗം ടി. ജോസഫ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് പി.എം. മാത്യു എന്നിവർ സംസാരിച്ചു. കൃഷിത്തോട്ടത്തി​െൻറ പ്രവർത്തനം സ്തംഭിച്ചു കുറവിലങ്ങാട്: ജില്ല കൃഷിത്തോട്ടത്തിൽ മാലിന്യസംസ്ക്കരണ പ്ലാൻറ് സ്ഥാപിക്കുന്നതിനെതിരെ മുഴുവൻ തൊഴിലാളികളും അവധിയെടുത്ത് പണിമുടക്കിയതോടെ കൃഷിത്തോട്ടത്തി​െൻറ പ്രവർത്തനം നിലച്ചു. കോഴാ സ്റ്റേറ്റ് സീഡ് ഫാമിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കുചേർന്നു. എ.ഐ.ടി.യു.സി, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തൊഴിലാളി സംഘടനകൾ പണിമുടക്കിന് നിർദേശം നൽകിയിരുന്നു. കൊഴുവനാലിലും മുത്തോലിയിലും നടന്ന ഹർത്താൽ സമാധാനപരം പാലാ: സി.പി.എം കൊഴുവനാൽ ലോക്കൽ സെക്രട്ടറിയുടെ വീട് അക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിൽ സി.പി.എം നടത്തിയ ഹർത്താൽ സമാധാനപരം. രണ്ട് പഞ്ചായത്തുകളിലെയും കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സി.പി.എം കൊഴുവനാൽ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന യോഗത്തിൽ ജില്ല കമ്മിറ്റി അംഗം ആർ.ടി. മധുസൂദനൻ, പാലാ ഏരിയ സെക്രട്ടറി പി.എം. ജോസഫ്, ഏരിയ കമ്മിറ്റി അംഗം ടി.ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. മുത്തോലിയിൽ ചേർന്ന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം വി.ജി. വിജയകുമാർ, ജോസ് തോമസ് എന്നിവർ സംസാരിച്ചു. സ്വകാര്യ വാഹനങ്ങൾക്ക് യാത്രതടസ്സമുണ്ടായില്ല. കൊഴുവനാൽ ലോക്കൽ സെക്രട്ടറി വി.ജി. ബിനുവി​െൻറ വീടാക്രമിച്ച് വൃദ്ധമാതാപിതാക്കളെ പരിക്കേൽപിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഴുവംകുളത്ത് ഞായറാഴ്ച പ്രതിഷേധ പ്രകടനവും യോഗവും നടത്തും. വൈകീട്ട് അഞ്ചിന് കെഴുവംകുളം വൈദ്യശാലപടിയിൽ ചേരുന്ന പൊതുയോഗം എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.