വിദ്യാർഥിയെ കഴുത്തിൽ കത്തിവെച്ച് ഇതര സംസ്ഥാന തൊഴിലാളി ഭീഷണിപ്പെടുത്തിയതായി പരാതി

എരുമേലി: ഇതര സംസ്ഥാന തൊഴിലാളി 13 വയസ്സുകാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. എരുമേലി നാലുമാവുങ്കൽ പരേതനായ ഉണ്ണിപ്പിള്ളയുടെ മകനെയാണ് ദേവസ്വം ബോർഡ് കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. ദേവസ്വം കെട്ടിടത്തിൽ കട നടത്തി വരുകയാണ് ഉണ്ണിപ്പിള്ളയുടെ കുടുംബം. സമീപത്തെ മൈതാനത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. വിദ്യാർഥി ഭയന്ന് നിലവിളിച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി കുട്ടിയെ രക്ഷിച്ചു. ദേവസ്വം കരാറുകാരനാണ് ഇതര സംസ്ഥാന തൊഴിലാളികളെ ദേവസ്വം കെട്ടിടത്തിൽ താമസിപ്പിച്ചിരിക്കുന്നത്. കുട്ടികൾ മൈതാനത്ത് കളിക്കുന്നത് സമീപത്തെ താമസക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് ശല്യമായതാണ് പ്രവൃത്തിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു. എന്‍.ജി.ഒ യൂനിയന്‍ ജില്ല സമ്മേളനത്തിന് തുടക്കം ചങ്ങനാശ്ശേരി: കേരള എന്‍.ജി.ഒ യൂനിയന്‍ 55ാമത് ജില്ല സമ്മേളനത്തിന് ചങ്ങനാശ്ശേരിയില്‍ തുടക്കമായി. സമ്മേളനം ഞായറാഴ്ച സമാപിക്കും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ല പ്രസിഡൻറ് കെ.ആര്‍. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. യൂനിയന്‍ ജില്ല സെക്രട്ടറി വി.കെ. ഉദയന്‍, എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് കെ.വി. അനീഷ് ലാല്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് വര്‍ക്കേഴ്‌സ് ജില്ല സെക്രട്ടറി രാജേഷ് ഡി മാന്നാത്ത്, ജില്ല ജോ. സെക്രട്ടറി എം.എ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി പി.എന്‍. കൃഷ്ണന്‍ നായര്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ടി. രാജന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എം. മുരളി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 3.15ന് നടക്കുന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.