സ്​കൂൾ വിദ്യാഭ്യാസം: മുസ്​ലിം പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിൽ ആശങ്ക ^നഖ്​വി

സ്കൂൾ വിദ്യാഭ്യാസം: മുസ്ലിം പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിൽ ആശങ്ക -നഖ്വി മുംബൈ: സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കും മുമ്പ് 72 ശതമാനം മുസ്ലിം പെൺകുട്ടികളും കൊഴിഞ്ഞുപോകുന്നുവെന്ന റിപ്പോർട്ട് ആശങ്കയുണർത്തുന്നതാണെന്ന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിൽ, വിശിഷ്യാ മുസ്ലിംകൾക്കിടയിൽ സാക്ഷരത ദേശീയശരാശരിയെക്കാൾ ഏറെ പിറകിലാണെന്നും മുംബൈയിൽ നടന്ന വനിതശാക്തീകരണ പരിശീലനപരിപാടിയിൽ മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വനിതകളുടെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പുരോഗതിയാണ് കേന്ദ്ര സർക്കാറി​െൻറ പ്രഥമ പരിഗണന. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ന്യൂനപക്ഷ വിദ്യാർഥികൾക്ക് 2.42 കോടി സ്കോളർഷിപ് അനുവദിച്ചിട്ടുണ്ട്. ന്യൂനപക്ഷ മന്ത്രാലയം നൽകുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് നടപ്പുവർഷം 1.5 കോടി പേർ അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.