പലചരക്ക് കടയിൽ തമിഴ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പൊലീസ്​ കേസില്ല

മൂവാറ്റുപുഴ: ഒന്നാം ക്ലാസ് വിദ്യാർഥിയായ തമിഴ് പെൺകുട്ടിയെ പീഡിപ്പിച്ച് കുടുംബത്തെ നാടുകടത്തിയ സംഭവത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തില്ല. ചൈൽഡ് ലൈൻ പ്രവർത്തകരുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് കേസെടുക്കാൻ വൈകുന്നതെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, സി.പി.എം ഇടപെടലാണ് ഗുരുതര സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും കേസെടുത്ത് അന്വേഷിക്കാത്തതിന് പിന്നിലെന്നാണ് സൂചന. ചൈൽഡ് ലൈൻ അന്വേഷണ റിപ്പോർട്ടു വൈകുന്നതിനു പിന്നിലും ഇതാണത്രെ കാരണം. പ്രദേശത്ത് വാടകക്ക് താമസിച്ച നിർധന തമിഴ് കുടുംബത്തിലെ കുട്ടിയെ സമീപത്തെ പലചരക്കുകടയിൽ വിളിച്ചു വരുത്തി 65വയസ്സുള്ള കടയുടമ ഉപദ്രവിക്കുകയായിരുന്നു. ദിവസങ്ങൾക്ക്മുമ്പ് നടന്ന സംഭവത്തിൽ കടയുടമയെയും മറ്റും ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഇവർക്കായിരുന്നില്ല. ഇതിനിടെയാണ് വിവരമറിഞ്ഞ ചൈൽഡ് ലൈൻ പ്രവർത്തകർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. സ്‌കൂളിലെത്തിയും ഇവർ അന്വേഷണം നടത്തിയിരുന്നു. സംഭവം കൈവിട്ടു പോകുമെന്നായതോടെ ചിലരുടെ ഭീഷണിയെ തുടർന്നാെണന്ന് പറയുന്നു കഴിഞ്ഞ ചൊവ്വാഴ്ച പെൺകുട്ടിയും സഹോദരിയും അമ്മയും തമിഴ്‌നാട്ടിലേക്ക് മടങ്ങി. ഇപ്പോൾ കുട്ടിയുടെ പിതാവ് മാത്രമാണ് സ്ഥലത്തുള്ളത്. ഇതിനിടെ പണം കൊടുത്ത് പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കവും സജീവമാണ്. പെൺകുട്ടിയെ ഉപദ്രവിച്ചശേഷം കുടുംബത്തെ ഒന്നടങ്കം നാടുകടത്തിയ സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം പുകയുന്നുണ്ട്. കടയുടമക്കെതിരെ മുമ്പും പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.