മലാപറമ്പ്, കിരാലൂര്‍, പാലാട്ട് സ്‌കൂളുകൾ ഏറ്റെടുത്തത്​ സുപ്രീംകോടതി ശരി​െവച്ചു

മാനേജ്മ​െൻറുകളുടെ ഹരജി തള്ളി ന്യൂഡൽഹി: കോഴിക്കോട് മലാപ്പറമ്പ് അടക്കം മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിെവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരേ മാനേജ്‌മ​െൻറുകള്‍ നല്‍കിയ ഹരജികള്‍ തള്ളിയാണ് പരമോന്നത നീതിപീഠത്തി​െൻറ ഉത്തരവ്. മലാപ്പറമ്പിന് പുറമെ കിരാലൂര്‍, പാലാട്ട് സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞ് ഇവ അടച്ചുപൂട്ടാന്‍ മാനേജ്മ​െൻറുകൾ തീരുമാനിച്ചിരുന്നു. തുടര്‍ന്നാണ് ശക്തമായ ജനകീയ ആവശ്യത്തെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇത് അംഗീകരിച്ച ഹൈകോടതി വിധിക്കെതിരെ മുന്‍ മാനേജര്‍മാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നായിരുന്നു ഹൈകോടതിയുടെ വിധി. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന് ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിസഭയും നിയമസഭയും ഇക്കാര്യത്തില്‍ കൈക്കൊണ്ട തീരുമാനത്തില്‍ അപാകതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകളാണ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ആത്യന്തികമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ഭരണഘടനപരവും നിയമപരവുമായ ബാധ്യത നിറവേറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടതി പറഞ്ഞു. അതേസമയം, മാനേജ്‌മ​െൻറുകള്‍ക്ക് വിജ്ഞാപനം ഇറങ്ങിയ ദിവസത്തെ ഭൂമിവില നല്‍കാൻ കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.