വ്യാജ ഒപ്പിട്ട് ചെക്ക്​ മാറിയെടുത്ത ബാങ്ക് പ്യൂണിന് ആറുവർഷം തടവ്

കോട്ടയം: അഞ്ചരലക്ഷം രൂപയുടെ തിരിമറി നടത്തിയ മീനടം സര്‍വിസ് സഹകരണ ബാങ്കിലെ പ്യൂണിന് തടവും പിഴയും. മീനടം വെള്ളാറയില്‍ വി.വി. കുര്യാക്കോസിനെയാണ് (ജോയി -51) ആറുവര്‍ഷം തടവിനും 10,000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ച് കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് എം.സി. സനിത ഉത്തരവായത്. പ്രതിയുടെ ജാമ്യം റദ്ദാക്കി ജില്ല ജയിലിലേക്ക് അയച്ചു. 2004 ഏപ്രില്‍ 23നും 2005 ഏപ്രില്‍ 23നും ഇടക്ക് പ്രസിഡൻറായിരുന്ന അപ്പുക്കുട്ടന്‍, സെക്രട്ടറിയായിരുന്ന വി.ടി. ചാക്കോ എന്നിവരുടെ വ്യാജ ഒപ്പിട്ട് പണം പിന്‍വലിക്കുകയായിരുന്നു. ബാങ്കില്‍നിന്ന് ചെക്ക് തട്ടിയെടുത്ത് ജില്ല സഹകരണ ബാങ്കി​െൻറ പുതുപ്പള്ളി, കോട്ടയം ബാഞ്ചുകളിലെ മീനടം സഹകരണ ബാങ്കി​െൻറ അക്കൗണ്ടുകളില്‍നിന്ന് ഒമ്പത് തവണയായി 5,45,000 രൂപ പിന്‍വലിെച്ചന്നാണ് കേസ്. ബാങ്ക് ഭരണസമിതി നൽകിയ കേസില്‍ പാമ്പാടി സി.ഐ ആയിരുന്ന ബാബു സെബാസ്റ്റ്യനാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.