കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് സബ് രജിസ്ട്രാർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങിയ തളിപ്പറമ്പ് സബ് രജിസ്ട്രാർ വിജിലൻസ് പിടിയിൽ തളിപ്പറമ്പ്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാറെ വിജിലൻസ് പിടികൂടി. തളിപ്പറമ്പ് സബ് രജിസ്ട്രാർ കണ്ണൂർ പുഴാതി സ്വദേശി പി.വി. വിനോദ്കുമാറിനെയാണ് (48) വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. കരിമ്പം സ്വദേശി സജീറിൽനിന്ന് സ്ഥലം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. മാതാവി​െൻറ പേരിലുള്ള സ്വത്ത് ത​െൻറയും സഹോദര​െൻറയും പേരിലേക്ക് ദാനാധാരം രജിസ്റ്റർ ചെയ്യുന്നതിനാണ് യുവാവ് ഓഫിസിൽ എത്തിയത്. എന്നാൽ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതിനുമുമ്പും മറ്റൊരു രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സജീറിൽനിന്ന് ഇയാൾ 4000 രൂപയോളം കൈക്കൂലി വാങ്ങിയിരുന്നു. വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് യുവാവ് വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് ഡിവൈ.എസ്.പി വി. മധുസൂദന​െൻറ നേതൃത്വത്തിലുള്ള സംഘമാണ് ഫിനോപ്തലിൻ പുരട്ടിയ നോട്ടുകൾ യുവാവിന് നൽകിയത്. എന്നാൽ, ഈ നോട്ടുകൾ ഇയാളിൽനിന്ന് കണ്ടെടുക്കാനായില്ല. അതോടെ രാസലായനിയിൽ കൈമുക്കിയാണ് വിനോദ്കുമാറിനെ പിടികൂടിയത്. തുടർന്ന് ഓഫിസിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച 500​െൻറ മൂന്നു നോട്ടുകൾ ഉൾപ്പെടെ 5100 രൂപ കണ്ടെടുത്തു. വിനോദ്കുമാറി​െൻറ പുഴാതിയിലുള്ള വീട്ടിലും സംഘം പരിശോധന നടത്തി. സി.ഐമാരായ ജി. ബാലചന്ദ്രൻ, കെ.വി. ബാബു, അസി. സബ് ഇൻസ്പെക്ടർമാരായ പി.കെ. പങ്കജാക്ഷൻ, കെ.വി. മഹീന്ദ്രൻ, ഒ. സുനിൽ, സീനിയർ സിവിൽ െപാലീസ് ഓഫിസർമാരായ ടി.വി. ബാബു, വിനോദ്, നാരായണൻ, സുനോജ് എന്നിവർ നേതൃത്വം നൽകി. സഹകരണവകുപ്പ് ഇൻസ്പെക്ടർ രാജേന്ദ്രൻ, ദേശീയ സമ്പാദ്യപദ്ധതി അസി. ഡയറക്ടർ ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. കൈക്കൂലിയായി ലഭിച്ച പണം െറേക്കാഡ് റൂമിൽ ഒളിച്ചുവെച്ചത് കണ്ടെത്താൻ വിജിലൻസ് സംഘം പരിശോധന നടത്തിവരുകയാണ്. മുറി വിജിലൻസ് സീൽ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് വിജിലൻസ് ജഡ്ജി മുമ്പാകെ ഹാജരാക്കിയശേഷം കസ്റ്റഡിയിൽ വാങ്ങും. വിജിലൻസ് സംഘം പരിശോധനക്കെത്തിയതറിഞ്ഞ് നൂറുകണക്കിന് പേരാണ് സബ് രജിസ്ട്രാർ ഓഫിസ് പരിസരത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.