കരിപ്പൂർ വിമാനത്താവള വികസനം: അതോറിറ്റിയോട്​ റിപ്പോർട്ട്​ ആവശ്യപ്പെട്ടിട്ട്​ ആറുമാസം

കൊേണ്ടാട്ടി: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എയർപോർട്ട് അേതാറിറ്റിയോട് സംസ്ഥാന സർക്കാർ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ട് ആറുമാസം. കഴിഞ്ഞ ആഗസ്റ്റ് 23ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. കോഡ് ഇ- ഗണത്തിൽപ്പെടുന്ന ബി 777-200 വിമാനം സർവിസ് നടത്തുന്നതിന് ഡയറക്ടേററ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയ സമയത്തായിരുന്നു യോഗം ചേർന്നത്. വലിയ വിമാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടതെന്ന് യോഗത്തിൽ അതോറിറ്റി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടർന്നാണ് രണ്ട് മാസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. യോഗതീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ റൺവേ 3,500 മീറ്ററായി വർധിപ്പിക്കുന്നതിന് 1,001 കോടി രൂപയുടെ പുതിയ പദ്ധതി അതോറിറ്റി സമർപ്പിച്ചെങ്കിലും ഡി.ജി.സി.എയിൽനിന്ന് അനുമതി ലഭിച്ചിട്ടില്ല. 96 ഏക്കർ മാത്രം ഏറ്റെടുത്ത് റൺവേയുടെ നീളം വർധിപ്പിക്കുന്ന പദ്ധതിയായിരുന്നു സമർപ്പിച്ചത്. റൺവേയുടെ ഇരുവശങ്ങളുടെയും വീതി കൂട്ടാതെ നീളം മാത്രം കൂട്ടുന്നത് സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് ഡി.ജി.സി.എയിൽനിന്ന് അനുമതി വൈകുന്നത്. അതോറിറ്റിയിൽനിന്ന് പദ്ധതി ലഭിച്ചാൽ മാത്രമേ വിഷയത്തിൽ സംസ്ഥാന സർക്കാറിന് തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. നേരത്തേ, 485 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു 2016 ഒക്ടോബറിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, വികസനത്തിനാവശ്യമായ ഭൂമിയും മണ്ണിട്ട് ഉയർത്തുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 485 ഏക്കർ എന്നത് 168.13 ആക്കി ചുരുക്കിയിരുന്നു. പിന്നീടത് 96 ഏക്കർ മതിയെന്ന നിലയിലേക്ക് മാറ്റിയാണ് പുതിയ റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.