ശിവരാത്രി ഉത്സവത്തിനിടെ സംഘർഷം; യുവാവി​െൻറ കാഴ്​ച നഷ്​ടമായി

ശിവരാത്രി ഉത്സവത്തിനിടെ സംഘർഷം; യുവാവി​െൻറ കാഴ്ച നഷ്ടമായി നാദാപുരം: ചിയ്യൂർ കുവ്വക്കാട് ശിവക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ യുവാവി​െൻറ കാഴ്ച നഷ്ടമായി. ചേലക്കാട് പൗർണമിയിലെ പറമ്പൻറവിട സുനിലി(32)​െൻറ വലതുകണ്ണി​െൻറ കാഴ്ചയാണ് പൂർണമായും നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 12ഒാടെയാണ് ഉത്സവ പരിപാടിക്കിടയിൽ സംഘർഷമുണ്ടായത്. ഇതിനിടെയാണ് കണ്ണിന് പരിക്കേറ്റത്. വടകര സഹകരണ ആശുപത്രിയും കോഴിക്കോട് കണ്ണാശുപത്രിയിലും പ്രാഥമിക ചികിത്സ നൽകി. കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് കണ്ണി​െൻറ കാഴ്ച നഷ് ടപ്പെട്ടതായി കണ്ടെത്തിയത്. വിഷ്ണുമംഗലം സ്വദേശികളാണ് ആക്രമിച്ചതെന്ന് നാദാപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.