ഝാർഖണ്ഡ്​ സ്വദേശിയുടെ മരണത്തിൽ ദുരൂഹയെന്ന്​ ആരോപണം

കട്ടപ്പന: ഝാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മൃതദേഹം മറവുചെയ്തത് ചട്ടങ്ങൾ മറികടന്നാണെന്നും ആരോപണം. കഴിഞ്ഞ 12നാണ് ഝാർഖണ്ഡ് സ്വദേശി ശുഭലാൽ ടുട്ടുവിനെ (22) വെള്ളയാംകുടിയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 11നാണ് ഇയാൾ ജോലിക്കായി ഇവിടെയെത്തിയത്. മൃതദേഹം പൊലീസ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്‌റ്റ്മോർട്ടം നടത്തിയിരുന്നു. തൂങ്ങിമരിച്ചനിലയിൽ കണ്ട ഇയാളുടെ മൃതദേഹം പൊലീസ് എത്തുന്നതിനുമുമ്പ് ചിലർ നീക്കംചെയ്ത് കട്ടപ്പനയിലെ ആശുപത്രിയിൽ എത്തിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അഞ്ചരയടി മാത്രം പൊക്കമുള്ള മരത്തിലാണ് മൃതദേഹം കിടന്നത്. ശരീരത്തി​െൻറ പകുതിഭാഗം നിലത്തു മുട്ടിക്കിടക്കുന്ന നിലയിലായിരുെന്നന്ന് സമീപവാസികൾ പറയുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ അന്നുതന്നെ പൊലീസ് ശേഖരിച്ചിരുന്നു. മൃതദേഹം കിടന്നതി​െൻറ 50 മീറ്ററോളം മാറി സ്വകാര്യവ്യക്തിയുടെ പറമ്പിൽ മരിച്ചയാളുടേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങൾ കണ്ടെത്തിരുന്നു. ഇതുസംബന്ധിച്ച് സ്വകാര്യവ്യക്തി കട്ടപ്പന പൊലീസിൽ പരാതിയും നൽകിയിരുന്നു. സ്വെറ്റർ, ഒരു ജോഡി ചെരുപ്പ് എന്നിവയാണ് പറമ്പിൽ കണ്ടെത്തിയത്. ഇതിന് സമീപത്തായി തൂമ്പാക്കൈയും കിടന്നു. 13ന് രാത്രി 12നുശേഷമാണ് മൃതദേഹം കട്ടപ്പന മുനിസിപ്പൽ ശ്മശാനത്തിൽ അടക്കം ചെയ്തത്. പകൽ അഞ്ചിനുശേഷം അടക്കം ചെയ്യാൻ പാടില്ലെന്ന നിയമം മറികടന്നാണ് മറവുചെയ്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.