സ്കൂളിൽ തീപിടിത്തം; ലാബും ക്ലാസ്​ മുറിയും കത്തിനശിച്ചു

കട്ടപ്പന: കുഴിത്തൊളു ദീപ ഹൈസ്കൂളിൽ തീപിടിത്തം. ലാബും ഒരു ക്ലാസ് മുറിയും കത്തിനശിച്ചു. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ചെവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. അവധി ദിനമായതിനാൽ സ്കൂളിൽ ആരും ഉണ്ടായിരുന്നില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. നാട്ടുകാർ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്. കമ്പംമെട്ട് പൊലീസ് സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.