അസംഘടിത തൊഴിലാളികൾക്ക് ഒറ്റ ക്ഷേമനിധി; ചുമതല എക്സിക്യൂട്ടിവ് ഒാഫിസർക്ക്

മഞ്ചേരി: നിലവിലുണ്ടായിരുന്ന ആറ് ക്ഷേമനിധി പദ്ധതികൾ നിർത്തലാക്കി അസംഘടിത തൊഴിലാളികളെ ഒറ്റ ക്ഷേമപദ്ധതിക്ക് കീഴിലാക്കി. ഇതുസംബന്ധിച്ച് ജില്ല കലക്ടർമാർക്കുണ്ടായിരുന്ന ചുമതല എക്സിക്യൂട്ടിവ് ഒാഫിസർമാർക്ക് നൽകി. കേരള അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷ പദ്ധതിയാണ് പുതിയ രൂപത്തിൽ നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള അലക്കുതൊഴിലാളി ക്ഷേമ പദ്ധതി, കേരള പാചകതൊഴിലാളി ക്ഷേമപദ്ധതി, കേരള ഗാർഹിക തൊഴിലാളി ക്ഷേമപദ്ധതി, ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി പദ്ധതി എന്നിവയിലെ അംഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തി. 2008ലാണ് സംസ്ഥാനത്ത് കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ആക്ട് നിലവിൽ വന്നത്. ഇതുപ്രകാരം തൊഴിലാളികളുടെ രേഖകളും രജിസ്േട്രഷൻ സംബന്ധിച്ച വിവരങ്ങളും സൂക്ഷിക്കേണ്ടത് കലക്ടർമാരായിരുന്നു. പുതിയ തീരുമാനമനുസരിച്ച് കലക്ടർമാരുടെ ചുമതല കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമ പദ്ധതിയുടെ ജില്ല എക്സിക്യൂട്ടിവ് ഒാഫിസർമാർക്ക് കൈമാറി. കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി ഒാഫിസുകളും തസ്തികകളും പുതുതായി രൂപവത്കരിച്ച കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിേൻറതാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.