രഥയാത്ര അപകടകരം -സി.പി.എം

ന്യൂഡൽഹി: കേരളം അടക്കം ആറു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് വിശ്വഹിന്ദു പരിഷത് തുടങ്ങിവെച്ച രാമരാജ്യ രഥയാത്രക്കെതിരെ മുന്നറിയിപ്പുമായി സി.പി.എം. േലാക്സഭ തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനിൽക്കെ, വി.എച്ച്.പി അയോധ്യയിലെ കർസേവകപുരത്തുനിന്ന് 41 ദിവസത്തെ യാത്ര തുടങ്ങിവെച്ചത് രാജ്യത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾ കടന്ന് മാർച്ച് 25ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് യാത്ര അവസാനിക്കും. ഫൈസാബാദ് ബി.ജെ.പി എം.പി, അയോധ്യ മേയർ, മറ്റു ബി.ജെ.പി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ യാത്ര തുടങ്ങിയതുതന്നെ തർക്കഭൂമിയിൽ ക്ഷേത്രനിർമാണമെന്ന പ്രചാരണത്തിനാണെന്ന് പോളിറ്റ് ബ്യൂേറാ പറഞ്ഞു. ഹിന്ദുത്വ വോട്ടുബാങ്കാണ് ലക്ഷ്യം. സാമുദായിക സംഘർഷവും അക്രമവും കുഴപ്പങ്ങളും ഉണ്ടാക്കിവെക്കാൻ ഇടയാക്കുന്നതാണ് ഇൗ യാത്ര. രാമായണം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുക, ദേശീയ ഹിന്ദുദിനം ആചരിക്കാൻ പാകത്തിൽ ആഴ്ചയിലെ അവധി ഞായറിൽനിന്ന് വ്യാഴമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘാടകർ ഉന്നയിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ തുടക്കത്തിൽ കടന്നു പോകുന്ന യാത്ര, തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ രണ്ടാഴ്ച കറങ്ങുന്ന കാര്യവും സി.പി.എം ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സാമുദായിക സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താൻ മുൻകരുതൽ സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. അയോധ്യയിൽനിന്ന് രാമേശ്വരം വരെയുള്ള യാത്ര വി.എച്ച്.പി ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഫ്ലാഗ്ഒാഫ് ചെയ്തത്. മഹാരാഷ്ട്രയിൽനിന്നുള്ള ശ്രീ രാംദാസ് മിഷൻ യൂനിവേഴ്സൽ സൊസൈറ്റിയാണ് യാത്രയുടെ സംഘാടകർ. ആർ.എസ്.എസ് അനുകൂല സംഘടനകളായ വി.എച്ച്.പിയും മുസ്ലിം രാഷ്ട്രീയ മഞ്ചും പങ്കാളികളാവും. രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കാൻ തൂണുകൾ നിർമിക്കുന്നതിന് 1990കളിൽ കർസേവകർ ഉണ്ടാക്കിയ കർസേവക്പുരം എന്ന പണിശാലയിൽനിന്നാണ് യാത്രയാരംഭിച്ചത്. ഒരു ടാറ്റ മിനി ട്രക്കാണ് രഥമാക്കി മാറ്റിയിരിക്കുന്നത്. അയോധ്യയിൽ വി.എച്ച്.പി ആവശ്യപ്പെടുന്ന രാമക്ഷേത്രത്തി​െൻറ മാതൃകയിലാണ് രഥം. ബാബരി തർക്കവുമായി ബന്ധപ്പെട്ട കേസിൽ മാർച്ച് 14ന് സുപ്രീംകോടതി അന്തിമവാദം കേൾക്കാനിരിക്കെയാണ് രഥയാത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.