ആലുവ മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. വലതു ൈകയിലെ മോതിരവിരലിൽ പവിത്രമണിഞ്ഞ് നാക്കിലയിൽ എള്ളും പൂവും അരിയും നേദിച്ചാണ് ബലിതർപ്പണം നടത്തിയത്. ഇലയിലെ ബലിപിണ്ഡം ശിരസ്സിൽ ചേർത്തുപിടിച്ച് ഓരോരുത്തരും പെരിയാറിൽ മുങ്ങി. നാനാദിക്കുകളിൽനിന്ന് ഭക്തർ മണപ്പുറത്തേക്ക് ഒഴുകിയെത്തുകയായിരുന്നു. രാത്രി മണപ്പുറത്ത് കഴിച്ചുകൂട്ടിയവർ പെരിയാറിൽ ബലിയർപ്പിച്ചാണ് മടങ്ങിയത്. മുന്നൂറോളം ബലിത്തറകളാണ് മണപ്പുറത്ത് ഒരുക്കിയിരുന്നത്. മഹാദേവ ക്ഷേത്രത്തിൽ രാത്രി 12 മണിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. എങ്കിലും ചൊവ്വാഴ്ച രാവിലെ മുതൽ പലരും ഒറ്റക്കൊറ്റക്ക് ബലിതർപ്പണം നടത്തിയിരുന്നു. ക്ഷേത്രം തന്ത്രി ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രത്തിലെത്തിയ വിശ്വാസികൾക്ക് സൗജന്യമായി ലഘുഭക്ഷണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. ബുധനാഴ്ച പകലും ബലിതർപ്പണം നടക്കും. വ്യാഴാഴ്ച കറുത്തവാവ് ആയതിനാല്‍ അന്നും ബലിതര്‍പ്പണത്തിന് നിരവധി പേര്‍ മണപ്പുറത്തെത്തും. പുഴക്കക്കരെ ആലുവ അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. 3000 പേര്‍ക്ക് ഒരേസമയം ബലിതര്‍പ്പണം നടത്താൻ ഇവിടെ സൗകര്യം ഒരുക്കിയിരുന്നു. അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ, മേല്‍ശാന്തി പി.കെ. ജയന്തന്‍ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. മണപ്പുറത്തെത്തിയ ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ആലുവ നഗരസഭയാണ് ഒരുക്കിയിരുന്നത്. മണപ്പുറത്തെ പ്രത്യേക നഗരസഭ ഓഫിസിൽ രാത്രി കൗൺസിലർമാർ യോഗം ചേർന്നു. ചെയർപേഴ്സൻ ലിസി എബ്രഹാം അധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി. എ.വി. ജോർജി​െൻറ നേതൃത്വത്തിൽ മണപ്പുറത്തും പരിസരത്തും പൊലീസ് കനത്ത സുരക്ഷ ഒരുക്കി. അൻപതോളം സി.സി. ടി.വി. കാമറകൾ മണപ്പുറത്ത് സ്ഥാപിച്ചിരുന്നു. ഇതിലൂടെ ദൃശ്യങ്ങൾ താൽക്കാലിക പൊലീസ് കൺേട്രാൾ റൂമിലിരുന്ന് നിരീക്ഷിക്കാൻ സംവിധാനമുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ മണപ്പുറത്തേക്ക് പ്രത്യേകം സർവിസുകൾ നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ വടക്കെ മണപ്പുറത്ത് നടക്കുന്ന വ്യാപാരമേളയിൽ വൻ ജനപങ്കാളിത്തമായിരുന്നു. മേള മൂന്നാഴ്ച നീളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.