അവാർഡീ ടീച്ചേഴ്​സ്​ ഫെഡറേഷ​ൻ ഗുരുശ്രേഷ്​ഠ പുരസ്​കാരം 19 അധ്യാപകർക്ക്​

കോട്ടയം: അഖിലേന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷ​െൻറ ഗുരുശ്രേഷ്ഠ പുരസ്കാരങ്ങൾക്ക് 19 അധ്യാപകർ അർഹരായി. ഹയർ സെക്കൻഡറി വിഭാഗം: എം. ഉഷ (പ്രിൻസിപ്പൽ ഗവ.എച്ച്.എസ്. അഞ്ചാലുംമൂട് -കൊല്ലം), ബെൻസി കെ. തോമസ് (പ്രിൻസിപ്പൽ, സി.എം.എസ്.എച്ച്.എസ്.എസ്, മല്ലപ്പള്ളി, പത്തനംതിട്ട ). ഹൈസ്കൂൾ വിഭാഗം: കെ.ജി. തോമസ് (അധ്യാപകൻ, എം.ടി.ജി.എച്ച്.എസ്, കൊട്ടാരക്കര-കൊല്ലം), ആനി പി. ജോർജ് (പ്രധാനാധ്യാപിക, എ.എം.എം.എച്ച്.എസ്.എസ്, ഒാതറ, പത്തനംതിട്ട), വി.ഇ. ജോസ് (പ്രധാനാധ്യാപകൻ, എം.എസ്.എസ്.എച്ച്.എസ് തഴക്കര, ആലപ്പുഴ), സിസ്റ്റർ സലീമ തോമസ് (പ്രധാനാധ്യാപിക, സ​െൻറ് തെരേസാസ് എച്ച്.എസ് നെടുങ്കുന്നം, കോട്ടയം), ഇ. പദ്മനാഭൻ (പ്രധാനാധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, ചെമ്പുച്ചിറ-തൃശൂർ). പ്രൈമറി വിഭാഗം: എം.ജീ. ഗീതമ്മ (പ്രധാനാധ്യാപിക, എം.ടി.എൽ.പി.എസ്, കടമ്മനിട്ട), കെ.ജി. ജോൺസൺ (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ്, അമ്പലക്കര, കൊല്ലം), ഗോപകുമാർ (പ്രധാനാധ്യാപകൻ, യു.പി.എസ്, കോട്ടാത്തല, കൊല്ലം), ടി. ഹരികുമാർ (അധ്യാപകൻ, ഗവ. എൽ.പി സ്കൂൾ മുണ്ടപ്പള്ളി), ഏലിയാമ്മ വർഗീസ് (പ്രധാനാധ്യാപിക, സ​െൻറ് മേരീസ് എം.എം.യു.പി.എസ് അടൂർ), എൻ. വിജയകുമാർ (ഗവ. ടി.ഡി എൽ.പി.സ് തുറവൂർ), ആശാലത (ഗവ. എൽ.പി.എസ് വേങ്ങൂർ), പി.യു. വിൽസൺ (സ​െൻറ് സേവ്യേഴ്സ് എൽ.പി.എസ്, െഎരാണിക്കുളം, തൃശൂർ), എം.വി. ഇസഹാക് (എ.യു.പി.എസ്, വേങ്ങര, മലപ്പുറം), എം.പി. ശംഭു എമ്പ്രാന്തിരി (എം.യു.പി.എസ്, മാട്ടൂർ, കണ്ണൂർ), കെ. സരോജനി (ഗവ. യു.പി.എസ് കാസർകോട്). സ്പെഷലിസ്റ്റ് വിഭാഗം: എം.കെ. രാജു (ഗവ. ഗേൾസ് എച്ച്.എസ്, തഴവ). വിവിധ മേഖലകളിൽനിന്നുള്ള ഡോ. ഷാഹിർ ഷാ (ആതുരമിത്ര), മായ ബാബു, പി.കെ. അനിൽകുമാർ (സാഹിത്യപ്രതിഭ), പി.ജെ. തോമസ്, പി.പി. കൃഷ്ണൻ നായർ (സേവനാനിരത), രാമചന്ദ്രൻ വർക്കല (കർഷകശ്രീ) എന്നിവരെ ആദരിക്കും. മാർച്ചിൽ പുരസ്കാരം സമർപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് കോന്നിയൂർ രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഭദ്രൻ എസ്. ഞാറക്കാട്, ട്രഷറർ വി.എൻ. സദാശിവൻ പിള്ള എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.