മോദിക്കും യോഗിക്കും എതിരെ പോസ്​റ്റ്​ ഇ​െട്ടന്ന്​ ആരോപിച്ച്​ കേസ്

ബാലിയ (യു.പി): പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ അധിക്ഷേപ പദങ്ങൾ ഉപയോഗിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ഇട്ടുവെന്ന് ആരോപിച്ച് ബാലിയയിൽ ഒരാൾക്കെതിര കേസ്. സിക്കന്ദർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രോഹിത് വർമക്കെതിരെയാണ് കേസ്. രോഹിത് വർമ എന്നത് സമൂഹമാധ്യത്തിൽ ഉപയോഗിച്ച പേരാണ്. ഇയാളെക്കുറിച്ച് കൂടുതൽ വിവരം പുറത്തുവിട്ടിട്ടില്ല. അറബ് രാഷ്ട്ര പര്യടനത്തി​െൻറ പശ്ചാത്തലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങേളാടും മാധ്യമങ്ങളോടുമുള്ള മോദിയുടെ സമീപനത്തെക്കുറിച്ച് എഴുതിയ പോസ്റ്റിനെയാണ് അധിക്ഷേപകരം എന്നാരോപിച്ച് കേസെടുത്തത്. യോഗി ആദിത്യനാഥിനെതിരായും പരാമർശം നടത്തിയതായി പൊലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.