സുബൈദ വധം: നാലാം പ്രതി കോടതിയില്‍ കീഴടങ്ങി

പെരിയ: പെരിയക്കടുത്ത് ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന നാലാം പ്രതി കോടതിയില്‍ കീഴടങ്ങി. കുമ്പളക്കടുത്തെ മാന്യയിലെ ഹര്‍ഷാദ് (30) ആണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ (രണ്ട്) അഭിഭാഷകന്‍ പി. മോഹന്‍കുമാര്‍ മുഖേന കീഴടങ്ങിയത്. ഇയാളെ റിമാൻഡ് ചെയ്തു. ഇതോടെ സുബൈദ വധക്കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. മൂന്നാം പ്രതിയും സംഭവത്തി​െൻറ സൂത്രധാരനുമായ സുള്ള്യ സ്വദേശി അസീസി​െൻറ (30) അറസ്റ്റ് പൊലീസ് ഇനിയും രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം മടിക്കേരിക്കടുത്ത് അറന്തോട്ട് വനത്തില്‍വെച്ച് ഇയാളെ വലയിലാക്കിയത്. കഴിഞ്ഞ മാസമാണ് ചെക്കിപ്പള്ളത്തെ സ്വന്തം വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന അറുപതുകാരിയായ സുബൈദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാടക ക്വാർട്ടേഴ്സ് അന്വേഷിച്ചെത്തിയ പ്രതികൾ സുബൈദയുടെ വീട്ടിലെത്തുകയും കൊലചെയ്ത ശേഷം സ്വർണാഭരണങ്ങളുമായി കടന്നുകളയുകയുമായിരുന്നു. നേരത്തെ അറസ്റ്റിലായ പട്ട്‌ല കഞ്ചാറിലെ അബ്ദുൽ ഖാദര്‍ (26), കുതിരപ്പാടിയിലെ അസീസ്(23) എന്നിവരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയശേഷം കഴിഞ്ഞ ദിവസം കൂടുതല്‍ തെളിവെടുപ്പിനായി ഹോസ്ദുര്‍ഗ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.