ബാർ കോഴ: പുതിയ വെളിപ്പെടുത്തൽ സി.പി.എമ്മിനെയും കോടിയേരിയെയും വെട്ടിലാക്കുന്നത്​

തിരുവനന്തപുരം: ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് വ്യവസായി ബിജു രമേശ് നടത്തിയ വെളിപ്പെടുത്തൽ മക​െൻറ സാമ്പത്തിക ഇടപാട് വിവാദത്തിൽ വലയുന്ന കോടിയേരി ബാലകൃഷ്ണനെയും സി.പി.എമ്മിനെയും ഒരുപോലെ വെട്ടിലാക്കുന്നത്. നിയമസഭ െതരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിെവക്കുന്നനിലക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അന്ന് ഒരു എം.എൽ.എയുടെ സാന്നിധ്യത്തിൽ സി.പി.എം നേതൃത്വവുമായി ബിജു രമേശുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ബാർ കോഴയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുണ്ടായതെന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ, അന്ന് ഇക്കാര്യം നിഷേധിച്ച ബിജു രമേശ് ഇപ്പോൾ സി.പി.എം നേതൃത്വത്തിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയതിന് പിന്നിൽ എന്താണെന്ന സംശയവും ഉയരുന്നുണ്ട്. കോടിയേരിയുടെ മക​െൻറ ദുബൈയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവാദം ഒരുവശത്ത് തുടരുകയാണ്. ഇൗ വിഷയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോയുടെ ഇടപെടൽ വേണമെന്ന ആവശ്യവും ഉയരുന്നു. അതിനിടെ, സി.പി.എമ്മിനെ പ്രത്യേകിച്ച് കോടിയേരിയെ ലക്ഷ്യമിട്ട് ചില നീക്കങ്ങൾ നടക്കുെന്നന്ന് സംശയിക്കാവുന്നനിലക്കാണ് പുതിയ വഴിത്തിരിവ്. ഇൗമാസം 22 മുതൽ സി.പി.എം സംസ്ഥാന സമ്മേളനം നടക്കുകയാണ്. കോടിയേരി തന്നെ വീണ്ടും സെക്രട്ടറിയായി എത്താനുള്ള സാധ്യതയാണ് ഏറെയും. അതിന് തടയിടാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്. എന്തായാലും രാത്രി വൈകിയും ബിജു രമേശി​െൻറ വെളിപ്പെടുത്തലിന്മേൽ സി.പി.എം നേതൃത്വത്തി​െൻറ പ്രതികരണമൊന്നുമുണ്ടായിട്ടുമില്ല. എന്നാൽ, ഇൗ ആരോപണത്തിന് മറുപടി പറയേണ്ട ബാധ്യതയിൽനിന്ന് സി.പി.എം നേതൃത്വത്തിന് ഒഴിവാകാനാവില്ല. ബാർ കോഴക്കേസ് ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാൻ തയാറായാൽ എൽ.ഡി.എഫ് വഞ്ചിെച്ചന്ന് പറയേണ്ടിവരുമെന്ന ബിജു രമേശി​െൻറ പ്രസ്താവനയും ഗൗരവത്തോടെ കാണണം. മാണിയുമായി ബന്ധം സ്ഥാപിക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾക്ക് ഇൗ വെളിപ്പെടുത്തൽ തിരിച്ചടിയാകും. സി.പി.എമ്മിനോടുള്ള മാണിയുടെ താൽപര്യത്തിന് തടയിടാനും ഇത് വഴിവെച്ചേക്കും. ബിജു രമേശിേൻറത് വൈകിയുള്ള കുറ്റസമ്മതം എന്ന നിലയിലുള്ള പ്രതികരണമാണ് കേരള കോൺഗ്രസ് എമ്മിൽനിന്ന് ഉണ്ടായിട്ടുള്ളത്. ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.