വനമേഖലയിൽനിന്ന് തടി വെട്ടിക്കടത്തിയ സംഭവം: ഏഴ് പേർക്കെതിരെ വനം വകുപ്പ് കേസ്​

അടിമാലി: വനമേഖലയിൽനിന്ന് തടി വെട്ടിക്കടത്തിയ സംഭവത്തിൽ ഏഴ് പേർക്കെതിരെ വനം വകുപ്പ് കേെസടുത്തു. പഴമ്പിള്ളിച്ചാൽ സ്വദേശികളായ പാലത്തുങ്കൽ തോമസ്, ഓംബ്രയിൽ ഫ്രാൻസിസ്, അമ്പാട്ടുപറമ്പിൽ രാജു, വെള്ളനമറ്റത്തിൽ ജയിംസ്, ഇറമ്പികുടി മത്തായി, മുതുവാൻചിറയിൽ ഏലിയാസ്, പാലത്തുങ്കൽ ജോയി എന്നിവർക്കെതിരെയാണ് നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ. നായർ, വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ദിലീപ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ കേെസടുത്തത്. മരം മുറിക്കാൻ ഉപയോഗിച്ച മെഷീൻ വാളുകൾ, കോടാലി, വാക്കത്തി മുതലായ ആയുധങ്ങളും പിടിച്ചെടുത്തു. രണ്ടു ദിവസമായി പഴമ്പിള്ളിച്ചാൽ മേഖലയിൽ നടന്ന പരിശോധനയിൽ 40 മരങ്ങൾ വെട്ടിക്കടത്തിയതായി കണ്ടെത്തിയതിനെത്തുടർന്ന് ഭൂവുടമകളും തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേെസടുത്തത്. വെട്ടിയെടുത്ത ആഞ്ഞിലി, പ്ലാവ് മുതലായ മരങ്ങൾ ഇരുമ്പുപാലത്തിന് സമീപം റോഡുവക്കിൽ ഇറക്കിയശേഷം വാളറ സ്വദേശിയുടെ കൈവശമുള്ള പട്ടയവസ്തുവിലെ കട്ടിങ് പാസ് ഉപയോഗിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കോതമംഗലം ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ സാബി വർഗീസി​െൻറ നേതൃത്വത്തിൽ പിടികൂടിയത്. സംശയസാഹചര്യത്തിൽ 10 ലോഡ് തടി തലക്കോട് ചെക്ക് പോസ്റ്റ് വഴി കടന്നുപോയത് സംബന്ധിച്ച അന്വേഷണമാണ് വനം കൊള്ള കണ്ടെത്താൻ ഇടയാക്കിയത്. ഇതിനിടെ, മെഴുകുംചാൽ റോഡുവക്കിൽ കണ്ടെത്തിയ തടികൾ സംബന്ധിച്ച് അന്വേഷണം നടത്താനോ കേെസടുക്കാനോ വനം വകുപ്പ് തയാറായിട്ടില്ല. അടിമാലി റേഞ്ചി​െൻറ ഭാഗമായ പ്രദേശത്താണ് ഈ തടികൾ കിടക്കുന്നതെന്ന ന്യായമാണ് നേര്യമംഗലം റേഞ്ച് അധികൃതർ പറയുന്നത്. വിഷയത്തിൽ ഇടെപട്ട ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ ചൊവ്വാഴ്ച ഇവിടെ എത്തി തടി കസ്റ്റഡിയിലെടുക്കാൻ ജീവനക്കാർക്ക് നിർദേശം നൽകി. വനഭൂമിയിൽ പരിശോധന നടത്താതെ കൈവശഭൂമിയിൽ മാത്രം പരിശോധിച്ച് കേസ് അട്ടിമറിക്കാൻ വാളറ സ്റ്റേഷൻ അധികൃതർ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥർ വകുപ്പ് നടപടിയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തി​െൻറ ഭാഗമാണിത്. ഫ്ലയിങ് സ്ക്വാഡ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. അവാർഡുകൾ പ്രഖ്യാപിച്ചു ചെറുതോണി: ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡി​െൻറ നേതൃത്വത്തിൽ രൂപതയുടെ പ്രഥമ ബിഷപ് മാത്യു ആനിക്കുഴിക്കാട്ടിലി​െൻറപേരിൽ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ മികവുറ്റ സംഭാവനക്കുള്ള പുരസ്കാരം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസറും നാഷനൽ സ​െൻറർ ഫോർ അക്വാറ്റിക് ആനിമൽ ഹെൽത്ത് സയൻസ് ഡയറക്ടറുമായ ഇരട്ടയാർ സ്വദേശിനി ഡോ. വത്സമ്മ ജോസഫിനും കാർഷിക മേഖലയിലെ മികച്ച സംഭാവനക്കുള്ള പുരസ്കാരം രാജാക്കാട് ഇടമറ്റം സ്വദേശി ഷാജി അഗസ്റ്റ്യൻ ഈഴക്കുന്നേലിനും ലഭിച്ചു. മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് നെടുങ്കണ്ടം സ്വദേശി ബേബി ദേവസ്യ കരോട്ടുപാറക്കലിനാണ്. 10001 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ചൊവ്വാഴ്ച വെള്ളയാംകുടി സ​െൻറ് ജോർജ് പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക-അനധ്യാപക സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും. സി.പി.െഎ ഇടുക്കി ജില്ല സമ്മേളനം നാളെ സമാപിക്കും നെടുങ്കണ്ടം: ശനിയാഴ്ച നെടുങ്കണ്ടം സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ (പി.എസ് ഭാസ്കരൻ നഗറിൽ) ആരംഭിച്ച സി.പി.െഎ ജില്ല സമ്മേളനത്തിന് ബുധനാഴ്ച സമാപനമാകും. തിങ്കളാഴ്ച നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാവിലെ ജില്ലയിലെ മുതിർന്ന അംഗവും സി.പി.െഎ ദേശീയ കൺേട്രാൾ കമീഷൻ അംഗവുമായ സി.എ. കുര്യൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് രക്തസാക്ഷിമണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്പാർച്ചന നടത്തി. സ്വാഗതസംഘം ചെയർമാൻ സി.കെ. കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു. നേതാക്കളായ കെ.പി. രാജേന്ദൻ, ടി. പുരുഷോത്തമൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. വൈകീട്ട് അഞ്ചിന് നവ ലിബറൽ നയങ്ങളും കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് മോഡറേറ്ററായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം തുടരും. മന്ത്രി കെ. രാജു സമ്മേളനത്തെ അഭിവാദ്യം ചെയ്യും. വൈകീട്ട് നാലിന് ആദ്യകാല നേതാക്കളെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആദരിക്കും. സാംസ്കാരിക സമ്മേളനവും കവിയരങ്ങും സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.