ആലുവാംകുടി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

ചിറ്റാർ:- കാനനമധ്യത്തിലെ അതിപുരാതനമായ ആലുവാംകുടി മഹാദേവക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഒരുങ്ങി. വനമധ്യത്തിലെ ക്ഷേത്രം ശിലനിർമാണംകൊണ്ട് ഏറെ പ്രശസ്തമാണ്. പുരാതനമായ കുളം, മറ്റ് ശിലാവശിഷ്ടങ്ങൾ എന്നിവയും ഇവിടെയുണ്ട് . ചൊവ്വാഴ്ച ഉച്ചക്ക് 12ന് അന്നദാനം, ഒന്നിന് ഘോഷയാത്ര. വൈകീട്ട് ആറിന് സന്ധ്യാപൂജ, ദീപക്കാഴ്ച, 7.30ന് വിശേഷാൽ പൂജ, രാത്രി ഒമ്പതിന് ലേലം, 9.30ന് പുഷ്പാഭിഷേകം, 10ന് നൃത്തം, 11ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും, രാത്രി ഒന്നിന് പത്തനംതിട്ട മുദ്രയുടെ നൃത്തനാടകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.