പണിതീരാത്ത വീട്ടില്‍ ആശങ്കയോടെ അഞ്ചംഗ കുടുംബം

തിരുവല്ല: ഏഴുവര്‍ഷമായി പണിതിട്ടും തീരാത്ത വീട്ടില്‍ അഞ്ചംഗ കുടുംബം. കുറ്റൂര്‍ പഞ്ചായത്തില്‍ തെങ്ങേലി പനച്ചമൂട്ടില്‍ക്കടവിലെ സാംസ്‌കാരിക നിലയത്തിന് സമീപം താമസിക്കുന്ന വിജയനും കുടുംബമാണ് അടച്ചുറപ്പില്ലാതെ വീട്ടില്‍ കഴിയുന്നത്. ഒരു മുറി പണിത് മേല്‍ക്കൂര ഷീറ്റിട്ട് പാചകവും കിടപ്പും കുട്ടികളുടെ പഠനവുമെല്ലാം ഇതിലാണ്. രണ്ട് വാതിലുകളുള്ള മുറിക്ക് കതകുകളില്ല. കൂലിപ്പണിക്കാരനും രോഗിയുമായ വിജയന്‍, അലര്‍ജി രോഗിയായ ഭാര്യ മഞ്ജു, പ്ലസ്‌ വണ്ണിന് പഠിക്കുന്ന ശ്രീക്കുട്ടി, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിശാല്‍, നാലാം ക്ലാസില്‍ പഠിക്കുന്ന വിക്രം എന്നിവരടങ്ങുന്നതാണ് കുടുംബം. പഞ്ചായത്തില്‍നിന്ന് ലഭിച്ച ഒരു ലക്ഷം ഉപയോഗിച്ച് അഞ്ച് സ​െൻറ് സ്ഥലത്ത് പണി ആരംഭിച്ചെങ്കിലും വെള്ളം കയറുന്നതായതിനാല്‍ തറ ഉയര്‍ത്തിയപ്പോള്‍തന്നെ വിജയന്‍ സാമ്പത്തികമായി തകര്‍ന്നു. മൂന്ന് കുട്ടികള്‍ പഠിക്കുന്ന വീട്ടില്‍ ഒറ്റ ഫര്‍ണിച്ചര്‍ പോലുമില്ല. ഈ കുടുംബത്തി​െൻറ വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ സഹായം തേടുകയാണ്. പ്ലസ്‌ വണ്ണിന് പഠിക്കുന്ന ശ്രീക്കുട്ടി വിജയ​െൻറ പേരില്‍ തിരുവല്ല എസ്.ബി.ഐ ടൗണ്‍ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ 67296778382. ഐ.എഫ്.എസ്‌- എസ്.ബി.െഎ.എൻ 0070094. ഫോണ്‍: വിജയന്‍ 7902632469.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.