ശിവ​രാത്രി നാളെ; ആഘോഷത്തിൽ ക്ഷേത്രങ്ങൾ

കോട്ടയം: ക്ഷേത്രങ്ങൾ ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി. ചൊവ്വാഴ്ച പുലർച്ച മുതൽ അർധരാത്രിവരെയാണ് ചടങ്ങുകൾ. തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, കടപ്പാട്ടൂർ ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകളോടെയാണ് ആഘോഷം. ക്ഷേത്രങ്ങൾ ശിവപഞ്ചാക്ഷരി മന്ത്രങ്ങളാൽ ശബ്ദമുഖരിതമാകും. തിരുനക്കര മഹാദേവക്ഷേത്രത്തിൽ തന്ത്രി താഴമൺമഠം കണ്ഠരര് മോഹനരുടെ കാർമികത്വത്തിൽ പൂജ നടക്കും. ശിവരാത്രിദിവസം 11ന് കളഭാഭിഷേകം, ചതുശതം, ആറിന് പ്രദോഷ സ്തുതി, പ്രദോഷബലി എഴുന്നള്ളിപ്പ്, വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെ മഹാദേവ​െൻറ സ്വയംഭൂദർശനം, ഒമ്പതിന് ഘൃതധാര, വേദജപം, 12ന് ശിവരാത്രി വിളക്ക് എഴുന്നള്ളിപ്പ് എന്നിവയാണ് പരിപാടികൾ. ക്ഷേത്ര ഊട്ടുപുരയിൽ ഉച്ചക്ക് 12ന് ശിവരാത്രി പ്രാതലും ഉണ്ടായിരിക്കും. നാഗമ്പടം മഹാദേവക്ഷേത്രത്തിൽ ചൊവ്വാഴ്ച അഖണ്ഡനാമജപം, രുദ്രാഭിഷേകം, 108 പ്രദക്ഷിണം, ശിവപൂജ, കലാപരിപാടികൾ എന്നിവയുണ്ടാകും. കുമാരനല്ലൂർ കടന്നക്കുടി ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടക്കും. ചൊവ്വാഴ്ച പുരാണപാരായണം, വയലിൻ കച്ചേരി, സംഗീതാർച്ചന, ഭജന, ഒാട്ടൻതുള്ളൽ, ഗാനമേള എന്നിവയുണ്ടാകും. മള്ളൂശ്ശേരി മള്ളൂർകുളങ്ങര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നടക്കും. രാത്രി ഏഴിന് സംഗീതസദസ്സ്, 8.30ന് ശിവരാത്രി പൂജ കലശാഭിഷേകം, 8.45ന് സ്റ്റേജ് ഷോ, 9.30ന് മെഗാ ഷോ എന്നിവയുണ്ടാകും. ചിങ്ങവനം കരിമ്പിൽ മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠവാർഷികവും ശിവരാത്രി ഉത്സവവും തിങ്കളാഴ്ച ആരംഭിക്കും. വൈകീട്ട് നാലിന് കൊടിയേറ്റിനുള്ള കൊടിയും കൊടിക്കൂറയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിക്കും. ചൊവ്വാഴ്ച രാവിലെ 8.30ന് കൊടിയേറ്റ് നടക്കും. താലപ്പൊലി ഘോഷയാത്ര, പ്രഭാഷണം, നാടകം, ഭജൻസ്, മാജിക് ഷോ, കോമഡി ഷോ എന്നിവയുമുണ്ടാകും. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ശയനപ്രദക്ഷിണമാണ് പ്രധാന ചടങ്ങ്. ചൊവ്വാഴ്ച പുലർച്ച 4.30നും വൈകീട്ട് 5.30നും ഇടയിലാണ് മഹാശയനപ്രദക്ഷിണം. രാവിലെ 8.30ന് പ്രാർഥനയജ്ഞവും നാമജപം ആരംഭിക്കും. 6.45ന് പ്രദോഷശ്രീബലി, ഏഴിന് തിരുവാതിര, 8.30ന് സംഗീതസദസ്സ്, 8.30ന് തിരുവാതിരക്കളി, ഒമ്പതിന് നൃത്തം, 11.30ന് അഭിഷേകം, 12ന് ശിവരാത്രി പൂജയും ഒന്നിന് ശ്രീഭൂതബലിയും വിളക്കും ഉണ്ടായിരിക്കും. വൈക്കം മഹാദേവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വിപുലമായി നടത്തും. ദേവസ്വം ബോർഡി​െൻറയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് ആഘോഷം. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ശുദ്ധിയും പതിനെട്ടുപൂജകളും നടത്തും. ജലധാര, ക്ഷീരധാര, അഷ്ടാഭിഷേകം, ഉദയാസ്തമന പൂജ, കാവടി, ലക്ഷദീപം ആനപ്പുറത്ത് എഴുന്നള്ളിപ്പ്, ഇളനീർ കാവടി എന്നിവയും ഉണ്ടായിരിക്കും. കലാമണ്ഡപത്തിൽ വിവിധ കലാപരിപാടികളും ഉണ്ട്. ചൊവ്വാഴ്ച രാവിലെ ആറിന് സോപാന സംഗീതം, 6.30ന് ശിവനാമകീർത്തനം, ഏഴിന് പാരായണം, ഒമ്പതിന് നാമസങ്കീർത്തനം, 10ന് ഏറ്റുമാനൂർ മഹാദേവപാരായണ സമിതിയുടെ ശിവാനന്ദലഹരി, 12ന് പഞ്ചാക്ഷരജപം, നാലിന് ശിവസ്തുതി, അഞ്ചിന് ഹരിപ്പാട് അച്യുതശാസ്ത്രികളുടെ പ്രഭാഷണം, ആറിന് തിരുവാതിരക്കളി, 6.30ന് സംഗീതക്കച്ചേരി, എട്ടിന് കുച്ചിപ്പുടി, 8.30ന് നൃത്തം, 11ന് കുറത്തിയാട്ടം, ഒന്നിന് കഥാപ്രസംഗം എന്നിവയാണ് പരിപാടികൾ. കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിൽ ‌ശിവരാത്രി ആഘോഷം പുലർച്ച മുതൽ ആരംഭിക്കും. പുലർച്ച അഞ്ചിന് ഗണപതിഹോമം, എട്ടിന് പുരാണ പാരായണം, ഒമ്പതിന് കാവടി പുറപ്പാട്, 9.30ന് പ്രസാദമൂട്ട്, ഏഴിന് ഭക്തിഗാനസുധ, എട്ടിന് അത്താഴപൂജ, മഹാശിവരാത്രി പൂജ, അഞ്ചുപൂജയും ശീവേലിയും, 9.30ന് മേജർ സെറ്റ് കഥകളി, 12 മുതൽ ശിവരാത്രി പൂജ, പുലർച്ച അഞ്ചിന് വെടിക്കെട്ട്. ശിവരാത്രി ദിവസം പുലർച്ച അഞ്ചുമുതൽ ക്ഷേത്രക്കടവിൽ ബലിയിടാൻ സൗകര്യമുണ്ടാകും. കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ മൃത്യുഞ്ജയഹോമം, അഷ്ടാഭിഷേകം, രുദ്രാഭിഷേകം, എട്ടിന് നാരായണീയ പാരായണം, വൈകീട്ട് ആറിന് പ്രദോഷപൂജ, ഏഴിന് ശീവേലി, ദീപാരാധന, സ്പെഷൽ ദീപക്കാഴ്ച, രാത്രി 11ന് ശിവരാത്രി പൂജ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.