ലാറി ബേക്കർ ശതാബ്​ദി സമ്മേളനം: അരുന്ധതി റോയി ഇന്ന്​ കോട്ടയത്ത്​

കോട്ടയം: ബുക്കർ പുരസ്കാര ജേതാവും എഴുത്തുകാരിയുമായ അരുന്ധതി റോയി തിങ്കളാഴ്ച കോട്ടയത്ത്. രാവിലെ 9.30ന് മാമ്മൻ മാപ്പിള ഹാളിന് സമീപത്തെ യൂഹാനോൻ മാർത്തോമ ഹാളിൽ ലാറി ബേക്കർ ശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്താനാണ് എത്തുന്നത്. കെ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഇതോടനുബന്ധിച്ച് വിദ്യാർഥി സൗഹൃദ പഠന ഇടങ്ങൾ, 'വിദ്യാലയങ്ങൾ പാഠ്യക്രമങ്ങൾക്കപ്പുറം' സെമിനാറും ലാറി ബേക്കർ നിർമിതികളുടെ പ്രദർശനവും നടക്കും. വിദ്യാഭ്യാസ ശിൽപശാല, ഗവ. കോളജുകളുടെ സമഗ്ര മാസ്റ്റർപ്ലാൻ തയാറാക്കൽ, പാവപ്പെട്ട കുടുംബത്തിന് വീട് നിർമാണം, വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ എന്നിവയുമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.