supply3

IDL SUPLY100 ആദ്യം വിദ്യാർഥി, പിന്നെ അധ്യാപകൻ ചെറുതോണി: സ്വന്തം നാട്ടിലെ സ്കൂളിൽ പഠിച്ച് അവിടെത്തന്നെ അധ്യാപകനാകാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് പതിനാറാംകണ്ടം ഉക്കിണിവീട്ടിൽ ബഷീർ. സ്കൂളി​െൻറ ഉയർച്ചയിലും വളർച്ചയിലും ഒപ്പം നിന്ന കുട്ടികളുടെ പ്രിയപ്പെട്ട ബഷീർ സാർ കുറഞ്ഞകാലം ബിരുദവിദ്യാർഥിയായി കോഴിക്കോട് ഫാറൂഖ് കോളജിൽ പോയതൊഴിച്ചാൽ എക്കാലത്തും സ്കൂളിൽത്തന്നെയായിരുന്നു. 1985-86ലാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത്. വിദ്യാലയത്തി​െൻറ എല്ലാ പ്രതിസന്ധിഘട്ടത്തിലും ബഷീർ സാർ ഒപ്പമുണ്ടായിരുന്നു. ആദ്യം വിദ്യാർഥിയായിരുന്നെങ്കിൽ 2001ൽ അധ്യാപകനായി സ്കൂളിലെത്തി. സഹപാഠികളുടെ കുട്ടികളെ പഠിപ്പിക്കാൻ അവസരം ലഭിച്ച അധ്യാപകൻ കൂടിയാണ് ഇദ്ദേഹം. ഭാര്യ അനീസ മച്ചിപ്ലാവ് ഗവ.സ്കൂൾ ജീവനക്കാരിയാണ്. രണ്ടു മക്കൾ. ചിത്രം IDL SUPLY basheer ബഷീർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.