കുടുംബശ്രീ അയൽക്കൂട്ട സംഗമം ഇന്ന്

ഇടുക്കി: കുടുംബശ്രീ ജെൻഡർ കാമ്പയിൻ 'നീതം-2018ന്' ശനിയാഴ്ച അയൽക്കൂട്ട ഏകദിന സംഗമത്തോടെ തുടക്കംകുറിക്കും. ജില്ലയിലെ പന്ത്രണ്ടായിരത്തോളം അയൽക്കൂട്ടങ്ങളും അതത് ഇടങ്ങളിൽ ഒത്തുകൂടും. പുരുഷന്മാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന കുടുംബസംഗമമാണ് മുഖ്യ ആകർഷണം. ഒരുമാസം നീളുന്ന ജെൻഡർ കാമ്പയിനി​െൻറ ഭാഗമായി പഞ്ചായത്ത്, ബ്ലോക്ക്, ജില്ല തലത്തിൽ സംഗമങ്ങളും ചലച്ചിത്ര പ്രദർശനവും മത്സരങ്ങളും നടത്തുമെന്ന് കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ടി.ജി. അജേഷ് അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇടുക്കി: രാഷ്ട്രീയ വ്യാപന ബീമാ യോജന, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായവർക്ക് 2018-19 വർഷത്തേക്കുള്ള കാർഡ് പുതുക്കലും അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷ നൽകിയവർക്കുള്ള ഫോട്ടോയെടുപ്പും െഫബ്രുവരി അവസാന ആഴ്ചയോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കും. ജില്ലയിൽ സ്മാർട്ട് കാർഡുള്ള 1,21,000 കുടുംബാംഗങ്ങൾക്കും 2017--18 വർഷം അക്ഷയ വഴി രജിസ്റ്റർ ചെയ്ത 20,000 കുടുംബങ്ങൾക്കും 2015--16 വർഷം സ്മാർട്ട് കാർഡ് പുതുക്കാൻ സാധിക്കാത്ത 38,000 കുടുംബങ്ങൾക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. സ്മാർട്ട് കാർഡുള്ളവർക്ക് 30,000 രൂപ വരെയുള്ള സൗജന്യ ചികിത്സ തെരഞ്ഞെടുത്ത ആശുപത്രികൾ വഴി ഓരോ വർഷവും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.