പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ 15മുതല്‍ സ്വീകരിക്കും

ചങ്ങനാശ്ശേരി: പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ 15 മുതല്‍ താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സ്വീകരിക്കും. എന്നാൽ, മറ്റു താലൂക്കുകളില്‍നിന്നുള്ള സറണ്ടർ, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ നിരവധി കുടുംബങ്ങള്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള അപേക്ഷകൂടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഒരു താലൂക്കില്‍ നിന്ന് മറ്റൊരു താലൂക്കിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റാനോ വിവാഹം ചെയ്തയച്ചവരുടെ പേരുകള്‍ കുറവുചെയ്ത്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനോ ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നില്ല. ഭാര്യയുെടയും ഭര്‍ത്താവി​െൻറയും പേരുകള്‍ വ്യത്യസ്ത താലൂക്കുകളിലുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. റിഡക്ഷന്‍, സറണ്ടർ, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും തെറ്റുതിരുത്താനുള്ള അപേക്ഷയും റേഷന്‍ കാര്‍ഡുകള്‍ മറ്റു കടകളിലേക്ക് മാറ്റാനുള്ള അപേക്ഷയും സ്വീകരിക്കാന്‍ നടപടിയെടുക്കണമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. െക-ടെറ്റ് സർട്ടിഫിക്കറ്റ് കോട്ടയം: 2017ആഗസ്റ്റിൽ കെ-ടെറ്റ് പരീക്ഷ പാസായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തിയ വിദ്യാർഥികളുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് ജില്ല വിദ്യാഭ്യാസ ഒഫിസിൽനിന്ന് തിങ്കളാഴ്ചമുതൽ വിതരണം ചെയ്യുമെന്ന് ജില്ല വിദ്യാഭ്യാസ ഒാഫിസർ അറിയിച്ചു. സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങാനെത്തുന്നവർ ഹാൾ ടിക്കറ്റും കൊണ്ടുവരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.