കോട്ടയം വഴി റെയിൽ പാത ഇരട്ടിപ്പിക്കൽ; ​േകന്ദ്രബജറ്റിൽ 162 കോടി

കോട്ടയം: കേന്ദ്രബജറ്റിൽ കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കലിനു വൻതുക. അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന പാത ഇരട്ടിപ്പിക്കലിനായി 162 കോടിയാണ് നീക്കിവെച്ചത്. ചെങ്ങന്നൂർ-ചിങ്ങവനം- 64 കോടി, ചിങ്ങവനം-കുറുപ്പന്തറ -98 കോടി എന്നിങ്ങനെയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ മുളന്തുരുത്തി മുതൽ ചെങ്ങന്നൂർവരെ പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി 153.62 കോടിയാണ് അനുവദിച്ചത്. ഇത്തവണ 162 കോടിയായാണ് ഉയർന്നത്. 36 കി.മീ. മാത്രമാണ് ഇരട്ടിപ്പിക്കാനായി അവശേഷിക്കുന്നത്. ഇത് പരിഗണിക്കുേമ്പാൾ ബജറ്റിലേത് വൻതുകയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് അനുവദിച്ച വിഹിതത്തി​െൻറ വിശദാംശങ്ങൾ ചൊവ്വാഴ്ച ലോക്സഭയിൽവെച്ചപ്പോഴാണ് പാതഇരട്ടിപ്പിക്കലിനടക്കമുള്ള തുകയുടെ കണക്കുകൾ പുറത്തുവന്നത്. ആവശ്യത്തിന് പണം ലഭിച്ചതോടെ, സ്ഥലമെടുപ്പ് ജോലികൾ വേഗത്തിലായാൽ കൃത്യസമയത്ത് പാതഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. അടുത്തിടെ റെയിൽവേ ബോർഡ് ഉന്നത ഉദ്യോഗസ്ഥരുടെയും സംസ്ഥാനത്തെ വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും കലക്ടർമാരുടെയും സംയുക്ത യോഗത്തിൽ പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കാൻ ധാരണയായിരുന്നു. ഇതിൽ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കുമെന്ന് സംസ്ഥാനം ഉറപ്പുനൽകിയിരുന്നു. കുറുപ്പന്തറ-ഏറ്റുമാനൂർ (എട്ട് കി.മീ.), ചങ്ങനാശ്ശേരി--ചിങ്ങവനം (ഒമ്പത; കി.മീ.) ഇരട്ടപ്പാത ഈ വർഷം മേയിൽ പൂർത്തിയാക്കുമെന്ന് യോഗത്തിൽ റെയിൽവേ വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂർ മുതൽ ചിങ്ങവനംവരെ(19 കി.മീ.) ഇരട്ടപ്പാത 2020 മാർച്ചിലും പൂർത്തിയാക്കാനും ധാരണയായിരുന്നു. ഇൗ സമയക്രമത്തിൽ പണി പൂർത്തിയാക്കാനാവശ്യമായ പണം ബജറ്റിൽ ലഭ്യമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. 2003ലാണ് കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ ആരംഭിച്ചത്. മൊത്തം 114 കിലോമീറ്ററാണ്. ഇതിൽ എറണാകുളം-കുറുപ്പന്തറ, കായംകുളം--ചങ്ങനാശ്ശേരി- ആകെ 78 കി.മീ. ഇരട്ടപ്പാതയായി. ഇനി കുറുപ്പന്തറ --ചങ്ങനാശ്ശേരി 36 കിലോമീറ്ററാണ് ബാക്കിയുള്ളത്. ഇൗ ഭാഗത്ത് ജോലികൾ നടന്നുവരുകയുമാണ്. സ്ഥലമേറ്റടുക്കൽ ൈവകുന്നത് ചിലയിടങ്ങളിൽ ജോലിയെ ബാധിക്കുന്നുണ്ട്. അങ്കമാലി--എരുമേലി ശബരിപാതക്കായി ബജറ്റിൽ 219 കോടി നീക്കിവെച്ചിട്ടുമുണ്ട്. അടുത്തിടെ ശബരി റെയിൽ പാതയുടെ നിർമാണച്ചെലവ് 2815 കോടിയായി പുതുക്കി നിശ്ചയിച്ചിരുന്നു. 1998ൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയപ്പോൾ 540 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, നിർമാണം വൈകിയതോടെ ഇത് കുത്തനെ ഉയരുകയായിരുന്നു. 2012ലും എസ്റ്റിമേറ്റ് പുതുക്കി-അന്ന് ചെലവ് 1680 കോടിയായിരുന്നു. അങ്കമാലി-എരുമേലി പാത പുനലൂരിലേക്ക് നീട്ടുന്ന പദ്ധതിക്കും ശബരിപാത ഏറ്റുമാനൂരുമായി ബന്ധിപ്പിക്കുന്ന ഏറ്റുമാനൂർ-പാലാ പദ്ധതിക്കും തുക പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവ ബജറ്റിലില്ല. ഇൗ രണ്ടു പദ്ധതിയും ജോയൻറ് െവഞ്ച്വർ കമ്പനിയായ കേരള റെയിൽ െഡവലപ്മ​െൻറ് കോർപറേഷൻ നടപ്പാക്കാനായിരുന്നു തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.