കെ.എസ്​.ആർ.ടി.സിയിൽ വീണ്ടും ശമ്പളം മുടങ്ങി, സർക്കാർ സഹായം കാത്ത്​ മാനേജ്​മെൻറ്​

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വീണ്ടും ശമ്പളം മുടങ്ങി. ശമ്പളദിനം കഴിഞ്ഞ് ആറു ദിവസം പിന്നിട്ടിട്ടും ഇതുവരെയും തുക കണ്ടെത്താനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല. മാർച്ചുവരെയുള്ള ശമ്പളത്തിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാറിന് കത്തെഴുതിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. പെൻഷന് ഉൾപ്പെടെയാണ് ജനുവരി ആദ്യം സഹായമാവശ്യെപ്പട്ടത്. എന്നാൽ, ബജറ്റിലെ പ്രഖ്യാപനത്തി​െൻറ പശ്ചാത്തലത്തിൽ ജൂൈല വരെയുള്ള പെൻഷ​െൻറ കാര്യത്തിൽ നിലവിൽ പ്രതിസന്ധിയില്ല. എന്നാൽ, ശമ്പളത്തി​െൻറ കാര്യത്തിൽ മറ്റു മാർഗമൊന്നും ഇതുവരെ തുറന്നുകിട്ടിയിട്ടുമില്ല. ധനവകുപ്പ് 70 കോടി രൂപ കൊടുത്താല്‍ 46,000 പേർക്ക് ശമ്പളം കിട്ടും. ഇല്ലെങ്കില്‍ 70 കോടി രൂപ കണ്ടെത്താന്‍ കഴിയുന്നതു വരെ ജീവനക്കാര്‍ കാത്തിരിക്കണം. ഇതിനു പുറമേ, ഇന്ത്യന്‍ ഒായില്‍ കോർപറേഷന് 136 കോടി രൂപ കുടിശ്ശികയുണ്ട്. കുടിശ്ശിക തീർത്തില്ലെങ്കിൽ ഇന്ധനലഭ്യതയും അവതാളത്തിലാകും. ഇതിനു പുറമേയാണ് ദിവസ വരുമാനത്തില്‍ നിശ്ചിത തുക പെൻഷന് വേണ്ടി നീക്കിവെക്കണമെന്ന ഹൈകോടതി ഉത്തരവ്. പെൻഷന് 60 കോടിയും ശമ്പളത്തിന് 80 കോടിയുമാണ് പ്രതിമാസം വേണ്ടി വരുന്നത്.- ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് 3200 കോടി രൂപയുടെ വായ്പ ലഭിക്കുന്നതിനുള്ള പ്രധാനവ്യവസ്ഥകളിലൊന്ന് മറ്റു ധനകാര്യസ്ഥാപനങ്ങളിൽനിന്ന് രണ്ടു വർഷത്തേക്ക് വായ്പയെടുക്കരുത് എന്നതാണ്.- ഇതു പരിഗണിച്ച് ഇക്കാലയളവിൽ കെ.-എസ്.-ആർ.-ടി.-സിക്ക് അധികമായി വരുന്ന സാമ്പത്തിക ബാധ്യത സർക്കാർ വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മുൻ മാസങ്ങളിൽ ഡിപ്പോകളടക്കം സഹകരണ ബാങ്കുകളിൽ പണയപ്പെടുത്തിയാണ് ശമ്പളം നൽകിയത്.- കൺസോർട്യം വായ്പക്കായുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് വായ്പാവ്യവസ്ഥകളുടെ കാര്യത്തിൽ സൂക്ഷ്മത പാലിച്ച് സർക്കാറിനോട് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.- ഇക്കാര്യത്തിൽ ധനവകുപ്പ് നിലപാട് വ്യക്തമാക്കിയിട്ടില്ല.-
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.