റെയിൽവേ മേൽപാലം പണി: ചില ട്രെയിനുകൾ റദ്ദാക്കി; വഴിതിരിച്ചുവിടും

കോട്ടയം: ചെങ്ങന്നൂർ-തിരുവല്ല പാതയിൽ ഓതറ, കോയിക്കത്തോട് റെയിൽവേ മേൽപാലത്തി​െൻറ ജോലികൾ നടക്കുന്നതിനാല്‍ ഫെബ്രുവരി ഏഴ്, 10, 14, 17 തീയതികളില്‍ റെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. ഇൗ ദിവസങ്ങളിൽ കോട്ടയംവഴിയും ആലപ്പുഴവഴിയും സഞ്ചരിക്കുന്ന പാസഞ്ചർ അടക്കമുള്ള ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ചില ട്രെയിനുകൾ ആലപ്പുഴവഴി തിരിച്ചുവിടും. കൊല്ലത്തുനിന്ന് രാവിലെ 8.35-ന് പുറപ്പെടുന്ന കൊല്ലം-കോട്ടയം പാസഞ്ചര്‍, കോട്ടയത്തുനിന്ന് വൈകീട്ട് 5.50-ന് പുറപ്പെടുന്ന കോട്ടയം-കൊല്ലം പാസഞ്ചര്‍, എറണാകുളത്തുനിന്ന് രാവിലെ 10.05ന് പുറപ്പെടുന്ന (ആലപ്പുഴവഴി) എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളത്തുനിന്ന് ഉച്ചക്ക് 1.10-ന് പുറപ്പെടുന്ന കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. കൊല്ലത്തുനിന്ന് രാവിലെ 11.10ന് പുറപ്പെടുന്ന (ആലപ്പുഴ വഴി) എറണാകുളം മെമു, എറണാകുളത്തുനിന്ന് വൈകീട്ട് 7.40-ന് പുറപ്പെടുന്ന കൊല്ലം മെമു എന്നിവ 14, 17 തീയതികളില്‍ റദ്ദാക്കി. ഏഴ്, 10, 14, 17 ദിവസങ്ങളിൽ കന്യാകുമാരി--മുംബൈ ജയന്തി ജനത എക്‌സ്പ്രസ്, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് എന്നിവ ആലപ്പുഴവഴി ഓടും. ഇൗദിവസങ്ങളിൽ കന്യാകുമാരി--ബംഗളൂരു െഎലൻഡ് എക്‌സ്പ്രസ് ചെങ്ങന്നൂര്‍ സ്റ്റേഷനിൽ അരമണിക്കൂര്‍ നിര്‍ത്തിയിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.